നവ കേരളത്തിന് ഇടത് പക്ഷ ബദല്‍ അനിവാര്യം:ജോയിന്റ് കൗണ്‍സില്‍

കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തീകമായി തമസ്‌കരിക്കാന്‍ ശ്രമിക്കുന്ന ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിലെ ഇടത് പക്ഷ സര്‍ക്കാര്‍ നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണ്. സിവില്‍ സര്‍വീസ് സംരക്ഷിക്കാനും, അത് പോലെ ജനപക്ഷ സിവില്‍ സര്‍വീസിനും അഴിമതി രഹിത സിവില്‍ സര്‍വിസിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ജോയിന്റ് കൗണ്‍സില്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതിന് ജീവനക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് ജോയിന്റ് കൗണ്‍സില്‍ വിദ്യാനഗര്‍ മേഖലാ സമ്മേളനം ആഹ്വാനം ചെയ്തു.

വിദ്യാനഗര്‍ സ്മാള്‍ സ്‌ക്കയില്‍ ഇന്‍ഡസ്ട്രിയല്‍ ഹാളില്‍ നടന്ന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം സി കെ ബിജുരാജ് ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി രമേഷ് കെ ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ റെജി ആര്‍ വരവ് ചെലവ് കണക്കും ജില്ലാ പ്രസിഡന്റ് ജി സുരേഷ് ബാബു സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സംസ്ഥാന കൗണ്‍സില്‍ അംഗം പ്രീത കെ, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ആയ വിശ്വംഭരന്‍ എം, നിഷ പി വി, എന്നിവര്‍ സംസാരിച്ചു.ലിതിന്‍ വി പി രക്തസാക്ഷി പ്രമേയവും രമ്യ എം എ അനുശോചന പ്രമേയവും അവതരിപ്പിച്ചു.മേഖല പ്രസിഡന്റ് സുരേഷ് കുറ്റി പ്പുറത്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തിന് ജോയിന്റ് സെക്രട്ടറി വേണുഗോപാലന്‍ ടി വി നന്ദി പ്രകാശിപ്പിച്ചു.
ഭാരവാഹികള്‍ :
ഉമ്മര്‍ ടി എം (പ്രസിഡന്റ് ), റെജി കെ ആര്‍, ഷീജ അത്തോളി (വൈസ് പ്രസിഡന്റ് ), സുരേഷ് കുറ്റിപ്പുറത്ത് ( സെക്രട്ടറി ), വേണുഗോപാലന്‍ ടി വി, അനിത എം. (ജോയിന്റ് സെക്രട്ടറി മാര്‍ ), സുജിത് ഉണ്ണിത്താന്‍ (ട്രഷറര്‍ )

Scroll to Top