കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥന് ഏല്‍പ്പിച്ചു കുമ്പള കോട്ടക്കാറിലെ ഇല്ല്യാസ് മാതൃകയായി

ആരിക്കാടി: ആഴ്ച്ചകള്‍ക്ക് മുമ്പ് ആരിക്കാടിയിലെ സാമൂഹ്യ പ്രവര്‍ത്തകനായ റഫീഖ് അബ്ബാസിന്റെ സഹോദരിയുടെ ഒന്നര പവന്‍ വരുന്ന പാതസരമാണ് ആരിക്കാടിയില്‍ റോഡരികില്‍ നഷ്ടപ്പെട്ടത്.

എല്ലായിടങ്ങളിലും അന്ന്വേഷിച്ചെങ്കിലും പാതസരം ലഭിക്കാതെ നിരാശയിലായിരുന്നു വീട്ടുകാര്‍.

ഇതിനിടയില്‍ തെരുവ് വിളക്ക് നന്നാക്കാനായിവന്ന സാമൂഹ്യ പ്രവര്‍ത്തകനും കുമ്പളയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനുമായ കോട്ടക്കാറിലെ ഇല്ല്യാസിന് സ്വര്‍ണ്ണാഭരണം റോഡരികില്‍ നിന്നും ലഭിച്ചത്.

ആദ്യം മുക്ക് പണ്ടമാണെന്ന് കരുതി. സംശയം തോന്നി കുമ്പള സിറ്റി ജ്വല്ലറി ഉടമ നദീമിനെ കണ്ട് പരിശോദിച്ചപ്പോഴാണ് ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ പാതസരമാണെന്ന് മനസ്സിലായത്.തുടര്‍ന്ന് മുന്‍ പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി എ റഹ്‌മാന്‍ ആരിക്കാടിയെ കാര്യം അറിയിച്ചു.
തുടര്‍ന്ന് സാമൂഹ്യ നവമാധ്യമങ്ങളില്‍ വിവരം അറിയിച്ചു.

അങ്ങിനെ കളഞ്ഞു കിട്ടിയ സ്വര്‍ണ്ണ പാതസരം ഉടമസ്ഥനെ നേരിട്ട് കണ്ട് കൈമാറി.

കളവും, ചതിയും വഞ്ചനയും നിറഞ്ഞാടുന്ന വര്‍ത്തമാനകാല സാമൂഹ്യ ചുറ്റുപാടില്‍ കളഞ്ഞു കിട്ടിയ
രണ്ട് ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണ്ണാഭരണം ഉടമസ്ഥന് ഏല്‍പ്പിക്കാന്‍ ഇല്ല്യാസ് കാണിച്ച സത്യസന്ധതയെയും
മഹാമനസ്‌കതയെയും അഭിനന്ദിക്കുകയാണ് നാട്ടുകാരും പൊതു സമൂഹവും

Scroll to Top