SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി റമളാന്‍ ഭക്ഷ്യകിറ്റുകള്‍ വിതരണംചെയ്തു.

കാസര്‍കോട്: വിശുദ്ധ റമളാന്‍ മാസത്തോടനുബന്ധിച്ച് Kuwait Islamic Councilയുടെ സഹകരണത്തോടെ SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് റമളാന്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.
മേല്‍പറമ്പില്‍ നടന്ന പരിപാടി കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ അംഗം സിദ്ധീഖ് പുഞ്ചാവി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല യമാനി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹംദുല്ല നങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
ഹാഷിം പടന്ന, സയ്യിദ് നാസിഅ തങ്ങള്‍ പടന്നക്കാട്, സയ്യിദ് ഹംദുല്ല തങ്ങള്‍ അല്‍ മശ്ഹൂര്‍, ഇല്യാസ് ഹുദവി മുഗു, സുഹൈല്‍ ഫൈസി കമ്പാര്‍, ഹാഷിര്‍ കോട്ടിക്കുളം, സമീര്‍ അസ്ഹരി കാഞ്ഞങ്ങാട്, മുനാസ് മൗലവി അടുക്കം, കരിം മാസ്റ്റര്‍ ഉപ്പള, മുസ്തഫ അസ്ഹരി, ഇര്‍ഷാദ് അസ്ഹരി, സിദ്ദീഖ് കാഞ്ഞങ്ങാട്, മൊയ്തീന്‍ ഫൈസി പുളിക്കൂര്‍, അന്‍സാര്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.
റമളാന്‍ മാസത്തിലെ സഹാനുഭൂതിയും പങ്കിടലും സമൂഹത്തില്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കാരുണ്യ പ്രവര്‍ത്തനം നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമായി.

Scroll to Top