286 മാസത്തെ ഡി എ കുടിശിക നിഷേധിച്ചുഎന്‍ ജി ഒ അസോസിയേഷന്‍

സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അനുവദിച്ച ക്ഷാമബത്തയുടെ കുടിശിക
നാളിതുവരെയായും
നല്‍കിയിട്ടില്ലെന്നും
നിരന്തരമായി മുന്‍കാല പ്രാബല്യം ഇല്ലാതെ ക്ഷാമബത്ത അനുവദിച്ചതിലൂടെ
286മാസത്തെ കുടിശികയാണ് നിഷേധിച്ചതെന്നും കേരള എന്‍ ജി ഒ അസോസിയേഷന്‍ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് എ ടി ശശി പറഞ്ഞു. ആനുകൂല്യ നിഷേധത്തിനെതിനെതിരെ
കേരള എന്‍ ജി ഒ അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കാസര്‍ഗോഡ് കളക്ടറേറ്റില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല് മാസത്തിനകം കാലാവധി തീരുന്ന സര്‍ക്കാര്‍ ശമ്പള കമ്മീഷനെ നിയമിച്ച് മൂന്ന് മാസത്തിനകം ശമ്പള പരിഷ്‌കരണം നടത്തുമെന്ന ബഡ്ജറ്റിലെ പ്രഖ്യാപനം ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാനാണ്.
ഇതുവരെയായും
ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചിട്ടില്ല.
ശമ്പള പരിഷ്‌കരണത്തിലെ അഞ്ച് വര്‍ഷ തത്വം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
മെഡിസെപില്‍ സര്‍ക്കാര്‍ വിഹിതം ഒരു രൂപ പോലും വെച്ചിട്ടില്ല. കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ലീവ് സറണ്ടര്‍ നിഷേധം തുടര്‍ന്ന് ജീവനക്കാരെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന കമ്മിറ്റിയംഗം വത്സല കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
നേതാക്കളായ
എം ടി പ്രസീത , വി.ടി.പി.രാജേഷ്,
വി എം രാജേഷ് ,
രതി വയലപ്രം
ജഗദീശന്‍ നായര്‍
കെ മുരളീധരന്‍ നായര്‍ , കരുണാകരന്‍ ആദൂര്‍ ,
രതീഷ് ബന്തടുക്ക
ഗിരിജ മാപ്പിടിച്ചേരി
ഷജില്‍ പിണറായി
കെ പ്രമോദ് ,
പ്രതീഷ് ബാബു,
കുശലന്‍ കുറുന്തൂര്‍
കെ ശ്രീലേഷ്
എന്നിവര്‍ നേതൃത്വം നല്‍കി

Scroll to Top