ജല്‍ശക്തി അഭിയാന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ ഭൂജല സംരക്ഷണത്തിനും പരിപോഷണത്തിനും ജില്ലാഭരണസംവിധാനം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തി. കളക്ടറേറ്റില്‍ നടന്ന ജലശക്തി അഭിയാന്‍ യോഗത്തിനു ശേഷം ജലശക്തി കേന്ദ്ര ഉദ്ഘാടനം ചെയ്ത കേന്ദ്ര സംഘത്തിലെ നോയ്ഡ പ്രത്യേക സാമ്പത്തിക മേഖല വികസന കമ്മീഷണര്‍ ബിപിന്‍ മേനോന്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറും ടീമും നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.
കേന്ദ്ര പ്രതിനിധിയായ ശാസ്ത്രജ്ഞ കെ. അനീഷ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ തുടങ്ങിയവരും ജല്‍ശക്തികേന്ദ്ര ഉദ്ഘാടനത്തില്‍ പങ്കെടുത്തു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയില്‍ ഭൂജല സംരക്ഷണത്തിനും ജലസ്രോതസുകളുടെ സംരക്ഷണത്തിനും ഭൂജല പരിപോഷണത്തിനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജലശക്തി അഭിയാന്‍ ജില്ലാ നോഡല്‍ ഓഫീസറായ ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ വിശദീകരിച്ചു. കേന്ദ്ര സംഘത്തോടൊപ്പം ജെ.എസ്.എ ജില്ലാ നോഡല്‍ ഓഫിസര്‍ കൂടിയായ ഭൂജല വകുപ്പ് ജില്ലാ ഓഫ്സര്‍ ബി. അരുണ്‍ ദാസ്, അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഒ രതീഷ്, ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് ഫൈസല്‍, നബാര്‍ഡ് ഉഏാ ഷാരോണ്‍ വാസ്, സി.ആര്‍.ഡി പ്രതിനിധി ഡോ.ശശികുമാര്‍ സി പി,സിന്നര്‍ ഐ, കൃഷി വിജ്ഞാന്‍ കേന്ദ്ര മേധാവി മനോജ്കുമാര്‍, ജലസേചന വകുപ്പ് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ പി.ടി. സഞ്ജീവ്, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ തുടങ്ങിവര്‍ യോഗത്തില്‍ പങ്കെടുത്തു.