18
കാസര്‍കോട് ജനറല്‍ ആശുപത്രി ഡയാലിസിസ് യുണിറ്റിന്റെ മൂന്നാമത്തെ ഷിഫ്റ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയമാന്‍ അബ്ബാസ് ബീഗം നിര്‍വ
ഹിച്ചു.ഇതോടു കൂടി 12 രോഗികളെ അധികമായി ഡയാലിസിസ് ചെയ്യാന്‍ പറ്റും.നിലവില്‍ 25 രോഗി
കളെയാണ് ഡയാലിസിസ് ചെയ്തു വന്നിരുന്നത്.
.എന്‍ഡോസള്‍ഫാന്‍ ഫണ്ടുപയോഗിച്ചാണ് ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചത്.ഉദ്ഘാടന പരിപാടിയില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയമാന്‍ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു.ആശുപത്രി സൂ
പ്രണ്ടന്റ് ഡോ.ശ്രീകുമാര്‍ മുകുന്ദ്, വികസന സ്റ്റാന്‍
ഡിംഗ് കമ്മിറ്റി ചെയര്‍
മാന്‍ ആസിഫ് സഹിര്‍, മുന്‍സിപ്പല്‍ എഞ്ചിനീയര്‍ ശലതീഷ്, രാജി എന്നിവര്‍ സംസാരിച്ചു.ഡപ്യൂട്ടി സുപ്രണ്ടന്റ് ഡോ.ജമാല്‍ അഹ്‌മദ് എ സ്വാഗതവും മാഹിന്‍ കുന്നില്‍ നന്ദിയും പറഞ്ഞു