ബംഗളൂരു ഗോവ വന്ദേ ഭാരത് എക്‌സ്പ്രസ് ഉടന്‍; യാത്രാസമയം 13 മണിക്കൂര്‍

ചെയ്യുന്നു. ബംഗളൂരു: ബംഗളൂരുവിനും ഗോവക്കും ഇടയില്‍ പുതിയ വദാരന് എക്‌സ് പ്രസ് സര്‍വീസ്. ബെംഗളുരുവിനും ഗോവയിലെ മഡ്ഗാവിനും ഇടയിലുടെ ഓടുന്ന പുതിയ വന്ദേ ഭാരത് മംഗളൂരു വഴിയായിരിക്കും സര്‍വീസ് നടത്തുക. സെമി-ഹൈസ്പീഡ് ട്രെയിന്‍ യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 13 മണിക്കൂര്‍ എടുക്കുമെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തീരദേശ വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ, ഇത് സംബന്ധിച്ച് റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബോര്‍ഡ് നിര്‍ദേശം അംഗീകരിച്ചുകഴിഞ്ഞാല്‍ പുതിയ വന്ദേ ഭാരതിന്റെ ഷെഡ്യൂള്‍ ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായിരിക്കും.

മംഗളൂരു ജംഗ്ഷന്‍, മംഗളൂരു സെന്‍ട്രല്‍ എന്നി സ്റ്റേഷനുകളില്‍ കയറാതെ പാഡില്‍ ബൈപാസ് വഴിയായിരിക്കും ട്രെയിന്‍ കടന്നുപോകുന്നത്. മംഗളൂരുവിനെ ഒഴിവാക്കി സൗത്ത് വെസ്റ്റേണ്‍ റെയില്‍വെയെ നേരിട്ട് കൊങ്കണ്‍ റെയില്‍വേയുമായി ബന്ധിപ്പിക്കുന്ന പാതയാണ് പാഡില്‍ ബൈപാസ്
ചിക്ക ബനവാരക്കും ഹസനും ഇടയിലുള്ള വേഗത മണിക്കുറില്‍ 110 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായി വര്‍ധിപ്പിക്കാനും നിര്‍ദേശം ഉണ്ട്. സക്ലേഷ്പൂര്‍-സുബ്രഹ്‌മണ്യ റോഡ് ഘട്ട് സെക്ഷനില്‍ വേഗത മണിക്കുറില്‍ 30 കിലോമീറ്ററില്‍ നിന്ന് 40 കിലോമീറ്ററായി വര്‍ദ്ധിപ്പിക്കാനും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Scroll to Top