മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.ഫണ്ട് ശേഖരണത്തിന് തുടക്കമായി.

മൊഗ്രാല്‍. ദാനധര്‍മ്മങ്ങള്‍ അധികരിപ്പിച്ച് ധന്യമാക്കപ്പെടുന്ന വിശുദ്ധ റമദാനില്‍ നിര്‍ധനരായവരെ ചേര്‍ത്ത് പിടിച്ചു കൊണ്ട് റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഗ്രീന്‍സ്റ്റാര്‍ മൊഗ്രാലും,മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റിയും തീരുമാനിച്ചു.റമദാന്‍ മാസത്തില്‍ മൊഗ്രാലിലെ 7 വാര്‍ഡുകളിലെ അര്ഹതപെട്ടവരുടെ കൈകളിലേക് റമദാന്‍ റിലീഫ് എത്തിച്ച് നല്‍കാനാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചി രിക്കുന്നത്.

ഇതിനായുള്ള
ഗ്രീന്‍സ്റ്റാര്‍ മൊഗ്രാലിന്റെയും,മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റികളു ടെയും സംയുക്താഭിമുഖ്യത്തില്‍ റമദാന്‍ റിലീഫ് ഫണ്ട് ശേഖരണത്തിന്റെ ഉത്ഘാടനം ഗ്രീന്‍സ്റ്റാര്‍ മൊഗ്രാലിന്റെ മുഖ്യ രക്ഷാധികാരി സക്കീര്‍ കെ കെ പുറം,ഗ്രീന്‍സ്റ്റാര്‍ ക്ലബ് പ്രസിഡന്റ് മക്ദൂമിന് നല്‍കി ഉത്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഗ്രീന്‍സ്റ്റാര്‍ മൊഗ്രാലിന്റെ മുഖ്യ രക്ഷാധികാരി എംജിഎ റഹ്‌മാന്‍,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ഖാദര്‍ ഹാജി, മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബി എന്‍ മുഹമ്മദലി, പഞ്ചായത്തംഗം ഫസല്‍ പേരാല്‍, ക്ലബ് ജനറല്‍ സെക്രട്ടറി അര്‍ഷാദ് ഹുബ്ലി,ട്രഷറര്‍ മുജീബ് പേരാല്‍,വൈസ് പ്രസിഡന്റ് തസ്രീഫ് മൊഗ്രാല്‍,ജോയിന്‍ സെക്രട്ടറി റഷീദ്,മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് ടി കെ ജാഫര്‍,അബ്ദുല്‍ഖാദര്‍ കട്ടത്തട്ക്ക,സി എച്ച് ഖാദര്‍,സെഡ് എ മൊഗ്രാല്‍,അഷ്‌റഫ് പെര്‍വാഡ്,നൗഷാദ് ഇസ്മായില്‍,ബാത്തിഷ കെ കെ പുറം,യു എം ഇര്‍ഫാന്‍,വി പി ജബ്ബാര്‍ എന്നിവര്‍ സംബന്ധിച്ചു.

ഫോട്ടോ:മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാറിന്റെയും മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നല്‍കുന്ന റംസാന്‍ റിലീഫ് ഫണ്ട് ശേഖരണ പരിപാടിയുടെ ഉദ്ഘാടനം ഗ്രീന്‍ സ്റ്റാര്‍ മുഖ്യ രക്ഷാധികാരി കെ കെ സക്കീര്‍,ക്ലബ് പ്രസിഡണ്ട് മഖ് ദൂമിന് നല്‍കി ഉദ്ഘാടനം നിര്‍വഹിക്കുന്നു.

Scroll to Top