ഇ.പി.രാജഗോപാലനെ അനുമോദിച്ചു

നീലേശ്വരം : ഓടക്കുഴല്‍ പുരസ്‌കാരം നേടിയ നിരൂപകന്‍
ഇ.പി.രാജഗോപാലനെ നീലേശ്വരം നീലാഞ്ജലി കള്‍ച്ചറല്‍ ഫോറം അനുമോദിച്ചു. എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പ് അസി. എഡിറ്ററുമായ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എഴുത്തിനെ വായനക്കാരോട് അടുപ്പിക്കുന്നത് നിരൂപകരാണെന്നും അവരാണ് കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സില്‍ ചേര്‍ത്ത് നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നീലാഞ്ജലി കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ കെ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാധ്യക്ഷന്‍ പി.പി.മുഹമ്മദ് റാഫി ഉപഹാരം സമ്മാനിച്ചു. പി.വി. തുളസീരാജ്, എറുവാട്ട് മോഹനന്‍, കെ.കെ.നാരായണന്‍, എ.കെ.വിനോദ് കുമാര്‍, ഡോ. വി.സുരേഷ്, പി.വിജയകുമാര്‍, സേതു ബങ്കളം എന്നിവര്‍ സംസാരിച്ചു.

Scroll to Top