മലയാളികളുടെ പ്രിയനഗരത്തില്‍ നിന്ന് ഗോവയിലേക്ക് 13 മണിക്കൂര്‍ കൊണ്ടെത്താം, പുതിയ വന്ദേഭാരത് വരുന്നു

ബംഗളൂരു; ജോലിക്കും പഠനത്തിനുമായി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അധിവസിക്കുന്ന നഗരമാണ് ബംഗളുരു അവധിക്കാല യാത്രകള്‍ക്ക് ബംഗളുരുവില്‍ നിന്ന് കൂടുതല്‍ പേരും ഗോവയിലേക്കാണ് പോകുന്നത്. ഇനി ഈ യാത്രകള്‍ കൂടുതല്‍ എളുപ്പമാകും ബംഗളുരുവില്‍ നിന്ന് ഗോവയിലേക്ക് പുതിയ വന്ദേഭാരത് എക്‌സസ്പ്രസ് സര്‍വീസ് ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 13 മണിക്കൂര്‍കൊണ്ട് ഗോവയില്‍ എത്തിച്ചേരാന്‍ കഴിയുന്ന രീതിയിലാണ് ഈ സെമി-ഹൈസ്പീഡ് – ട്രെയിനിന്റെ സമയക്രമം തയ്യാറാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. ബോര്‍ഡ് നിര്‍ദ്ദേശം അംഗീകരിച്ച് കഴിഞ്ഞാല്‍ പുതിയ വന്ദേഭാരതിന്റെ സമയക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ബോര്‍ഡ് നിര്‍ദേശം അംഗീകരിച്ചുകഴിഞ്ഞാല്‍ പുതിയ വന്ദേ ഭാരതിന്റെ സമയക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കും. നിര്‍ദ്ദിഷ്ട പദ്ധതിയനുസരിച്ച് ആഴ്ചയില്‍ ആറുദിവസമായിരിക്കും വന്ദേഭാരത് സര്‍വീസ് നടത്തുക. രാവിലെ 6.05ന് യശ്വന്ത്പുരില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് 7.15 മഡ്ഗാവില്‍ എത്തും. യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 13 മണിക്കൂര്‍ 10 മിനിട്ട് എടുക്കും. ഹാസന്‍, സകലേശ്പുര്‍, സുബ്രഹ്‌മണ്യന്‍ റോഡ്, പാഡില്‍ എന്നീ നാല് സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ട്. തിരിച്ച് വൈകിട്ട് 5.30ന് മഡ്ഗാവില്‍ നിന്ന് പുറപ്പെട്ട് രാത്രി 6.40ന് യശ്വന്ത്പുരില്‍ എത്തും.
ദക്ഷിണ പശ്ചിമ റെയില്‍വേയുടെ തീരുമാനം അനുസരിച്ച് മംഗളുരു ജംഗ്ഷന്‍, മംഗളുരു സെന്‍ട്രല്‍ സ്റ്റേഷനുകള്‍ ഒഴിവാക്കി ട്രെയിന്‍ പാഡില്‍ ബൈപാസ് വഴിയായിരിക്കും സഞ്ചരിക്കുക, ചിക്കബാനാവരയ്ക്കും ഹസനും ഇടയില്‍ ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 110 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായി വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്തിമസമയക്രമം നിശ്ചയിക്കുന്നതിന് മുന്‍പ് ട്രയല്‍ റണ്ണുകള്‍ നടത്തും. ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനമുള്‌ല രണ്ട് വന്ദേഭാരത് റേക്കുകള്‍ ഉപയോഗിച്ചായിരിക്കും ട്രയലുകള്‍ നടത്തുക.

Scroll to Top