കോളിയടുക്കം: ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ സമസ്ത ഹിന്ദു സഹോദര സഹോദരിമാരുടെ ആത്മീയ-സാംസ്‌കാരിക ഏകീകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഹിന്ദു ഏകതാ സമ്മേളന സമിതിയുടെ നേതൃത്വത്തില്‍ ഹിന്ദു ഏകതാ സമ്മേളനം കോളിയടുക്കം സന്നിധാനം നഗറില്‍ നടന്നു. സ്വാഗത സംഘം അധ്യക്ഷന്‍ ഗണേശന്‍ അമങ്ങാനം അധ്യക്ഷത വഹിച്ചു.
സമ്മേളനം ബ്രഹ്‌മചാരിണി ദിശ ചൈതന്യ ചിന്മയ മിഷന്‍ ഉദ്ഘാടനം ചെയ്തു. ധര്‍മ്മ സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും ഹിന്ദു സമൂഹം ഒന്നിക്കേണ്ടതിന്റെ ആവശ്യകത സ്വാമിനി തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഹിന്ദു വിശ്വാസികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസവും സമൂഹത്തില്‍ സദാചാര മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനും യുവതലമുറ ധാര്‍മ്മിക വഴിയില്‍ മുന്നേറുന്നതിനും എല്ലാവരും കൈകോര്‍ക്കണമെന്ന് സ്വാമിനി ഓര്‍മിപ്പിച്ചു..
സ്വാഗതസംഘം മുഖ്യ രക്ഷാധികാരിയും ചിന്മയ മിഷന്‍ ആചാര്യനുമായ സ്വാമി തത്വാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി,
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി
ശ്യാം മോഹന്‍ പി വി
മുഖ്യ പ്രഭാഷണം നടത്തി.
ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ
ക്ഷേത്ര , സാമുദായിക സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും സമ്മേളനത്തിന് ആശംസകള്‍ അറിയിച്ച് കൊണ്ട് സംസാരിച്ചു.
തുടര്‍ന്ന് അമ്മമാരുടെയും കുട്ടികളുടെയും മെഗാ തിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറി.
ഹിന്ദു ഏകത സമ്മേളനം ചെമ്മനാട് പഞ്ചായത്ത് സംയോജകന്‍ നാഗേഷ് ജി പള്ളിപ്പുറം സ്വാഗതവും
സ്വാഗതസംഗം ജനറല്‍ സെക്രട്ടറി കാര്‍വര്‍ണന്‍ കാവുംങ്കാല്‍ നന്ദിയും പറഞ്ഞു.




