ഇഫ്താര്‍ സംഗമവും ജനറല്‍ ബോഡി യോഗവും നടത്തി
അബൂദാബി: അബൂദാബി മേല്‍പറമ്പ് ജമാഅത്ത് കമ്മിറ്റിയുടെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞടുക്കുന്നതിനായുള്ള ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ സംഗമവും അബൂദാബിയില്‍ വെച്ച് സംഘടിപ്പിച്ചു. ജമാഅത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വിവിധ പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊണ്ടു.
കേന്ദ്ര കമ്മിറ്റിയുമായി സഹകരിച്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിലും, സാമ്പത്തിക ബുദ്ധിമുട്ട് മൂലം തുടര്‍പഠനം നടത്താന്‍ കഴിയാത്ത മഹല്ലിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്നതിനുമായി തത്വത്തില്‍ തീരുമാനമായി. ഈ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി വിശദമായ പഠനവും തുടര്‍നടപടികളും സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
ജനറല്‍ സെക്രട്ടറി ഇ.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സെയ്യിദ് ശിഹാബ് തങ്ങള്‍ അല്‍ ഹാദി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ഷാര്‍ജ മേല്‍പറമ്പ് ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ നിയാസ് ചേടിക്കമ്പനി സംബന്ധിച്ചു. ഉദ്ഘാടനം സി.ബി. അബൂബക്കര്‍ നിര്‍വഹിച്ചു. ട്രഷറര്‍ ഹാരിസ് കല്ലട്ര കണക്കുകള്‍ അവതരിപ്പിച്ചു.
മുഹമ്മദ് കുഞ്ഞി ചാത്തങ്കൈ, റാസിക്, നസീര്‍ കട്ടക്കാല്‍, അഷ്റഫ് കെ.ആര്‍., നസീര്‍ മേല്‍പറമ്പ്, ശംസീര്‍, ഷബീര്‍, ജുനൈദ്, റഉഫ്, ശരീഫ് ചന്ദ്രഗിരി, സഹീര്‍, റയീസ് എന്നിവര്‍ സംസാരിച്ചു. ഹാരിസ് കല്ലട്ര നന്ദി രേഖപ്പെടുത്തി.
നിയാസ് ചേടിക്കമ്പനി റിട്ടേണിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി,പ്രസിഡന്റ്: സെയ്യിദ് ശിഹാബ് തങ്ങള്‍ അല്‍ ഹാദി ,ജനറല്‍ സെക്രട്ടറി: ഇ.എം. മുഹമ്മദ് കുഞ്ഞി,ട്രഷറര്‍: ഹാരിസ് കല്ലട്ര,വൈസ് പ്രസിഡന്റുമാര്‍: മുഹമ്മദ് കുഞ്ഞി ചാത്തങ്കൈ, അഷ്റഫ് കെ.ആര്‍., സി.ബി. അബൂബക്കര്‍ ,ജോയിന്റ് സെക്രട്ടറിമാര്‍: റാസിക്, ഷബീര്‍, നസീര്‍ മേല്‍പറമ്പ്, എന്നാവര്‍ ഉള്‍പ്പെട്ട പുതിയ കമ്മിറ്റി നിലവില്‍ വന്നു.




