ആത്മീയ അനുഭൂതിയില്‍ അലിഞ്ഞ് ഇബാദ് ഇഅ്ത്തികാഫ് ജല്‍സ

കാസര്‍കോട്: SKSSF ഇബാദ് കാസര്‍കോട് ജില്ലാ സമിതി സംഘടിപ്പിച്ച ഇഅ്ത്തിഖാഫ് ജല്‍സ ”ഹലാവത്തുല്‍ ഈമാന്‍” ക്യാമ്പിന്റെ ഭാഗമായി പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് ക്യാമ്പസിലെ ദാറുല്‍ അര്‍ഖം മസ്ജിദില്‍ രണ്ട് ദിവസങ്ങളിലായി ആത്മീയ ഭാവഗൗരവത്തോടെ നടന്നു.
റമളാനിലെ ആത്മശുദ്ധിയും ഇബാദത്തിന്റെ ആഴവും അനുഭവിപ്പിക്കുന്ന തരത്തില്‍ സംഘടിപ്പിച്ച ജല്‍സയില്‍ നിരവധി പേര്‍ പങ്കെടുത്തു. ആത്മീയ അനുഭൂതിയില്‍ അലിഞ്ഞു ചേര്‍ന്ന ദുആ, ദിഖ്‌റ്, തഅ്ലീം, തര്‍ബിയ്യത്ത് സെഷനുകള്‍ എന്നിവ പരിപാടിക്ക് പ്രത്യേക സാന്നിധ്യമായി.
സയ്യിദ് ഹംദുല്ല തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുല്‍ ഖാദര്‍ നദ്വി കുണിയ, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, എം.കെ. മുഹമ്മദ് മുസ്ലിയാര്‍ ആതവനാട്, റഫീഖ് ചെന്നെ, അഷ്‌റഫ് റഹ്‌മാനി ചൗക്കി എന്നിവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
ഇബാദ് ജനറല്‍ കണ്‍വീനര്‍ അന്‍വര്‍ ചേരൂര്‍ ആമുഖ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, സൈനുദ്ദീന്‍ പൊട്ടിപ്പാറ, റാഫി യമാനി, ഷിഹാബ് മലപ്പുറം, ഹാഷീര്‍ കൊട്ടിക്കുളം എന്നിവര്‍ സംബന്ധിച്ചു.
ആത്മീയ പരിശീലനവും ഇഅ്ത്തികാഫിന്റെ മഹത്വവും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന ഇത്തരം ക്യാമ്പുകള്‍ സമൂഹത്തില്‍ ആത്മവിശ്വാസവും ഇമാനിക ഉണര്‍വും വളര്‍ത്തുന്നതായി പങ്കെടുക്കുന്നവര്‍ അഭിപ്രായപ്പെട്ടു.
?? പടം ക്യാപ്ഷന്‍:
പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് ക്യാമ്പസിലെ ദാറുല്‍ അര്‍ഖം മസ്ജിദില്‍ നടന്ന ഇബാദ് ഇഅ്ത്തിഖാഫ് ജല്‍സ സയ്യിദ് ഹംദുല്ല അല്‍ മശ്ഹൂര്‍ ഉദ്ഘാടനം ചെയ്യുന്നു

Scroll to Top