അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി യുടെ ഷിഫാഹുറഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയുടെ 2026 ഫെബ്രുവരി മാസത്തെ യോഗം
അബുദാബി മുറൂര്‍ ഷാജഹാന്‍ മൊഗ്രാല്‍ അവരുടെ വില്ലയില്‍ വെച്ചു നടത്തുകയുണ്ടായി.
മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി നടന്നു വരുന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഫെബ്രുവരി മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 5 പഞ്ചായത്തില്‍ പെട്ട 3 ക്യാന്‍സര്‍ രോഗികള്‍ക്കും 2 കിഡ്‌നി രോഗികള്‍ക്കും ചികിത്സാ തുക അനുവദിച്ചു നല്‍കി.
പുത്തിഗെ പഞ്ചായത്ത് ഊജംപദവ് വാര്‍ഡിലെ കാന്‍സര്‍ രോഗിക്കും, വോര്‍ക്കാടി പഞ്ചായത്ത് പാത്തൂര്‍ വാര്‍ഡ് ലെ കിഡ്‌നി രോഗിക്കും, മീഞ്ച പഞ്ചായത്തിലെ ധര്മനഗര്‍ വാര്‍ഡ് ലെ കാന്‍സര്‍ രോഗിക്കും, മംഗല്‍പാടി പഞ്ചായത് 20 ആം വാര്‍ഡിലെ കാന്‍സര്‍ രോഗിക്കും, മഞ്ചേശ്വരം പഞ്ചായത്ത് ഉദ്യാവര്‍ വാര്‍ഡിലെ ലെ കാന്‍സര്‍ രോഗിക്കുമാണ് തുക അനുവദിച്ചു നല്‍കിയത്.
മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .
അബുദാബി മുറൂര്‍ ഷാജഹാന്‍ മൊഗ്രാല്‍ അവരുടെ വില്ലയില്‍ വെച്ചു ചേര്‍ന്ന മാസാന്ത ഷിഫാഹുറഹ്‌മാ യോഗത്തില്‍ അഷ്റഫ് ബസറ ,സകീര്‍ കമ്പാര്‍ പ്രാര്‍ത്ഥനക് നേത്രത്വം നല്‍കി .
മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെര്‍മുദെ അധ്യക്ഷം വഹിച്ചു. ജില്ലാ ട്രേസറര്‍ ഉമ്പു ഹാജി പെര്‍ള ഉദ്ഘാടനം ചെയ്തു ,ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് ചള്ളങ്കയം, മണ്ഡലം ഭാരവായികളായ നിസാര്‍ ഹൊസങ്കടി,ഫാറൂഖ് സീതങ്ങോളി,അഷ്റഫ് ബസറ, അബ്ദുല്‍ ലത്തീഫ് ഇറോഡി,ഇബ്രാഹിം ജാര,ഇക്ബാല്‍ പള്ളം,അച്ചു കുമ്പള, പഞ്ചായത്ത് നേതാക്കളായ,ഹമീദ് മാസിമാര്‍,സകീര്‍ കമ്പാര്‍,മുനീര്‍ ബത്തേരി, ഷാജഹാന്‍ മൊഗ്രാല്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.
രോഗികള്‍ക്കുള്ള ധന സഹായം ഷിഫത്ഹുര്‍റഹ്‌മ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ലത്തീഫ് ഇറോഡി ഷാജഹാന്‍ മൊഗ്രാലിനി കൈമാറി.
മണ്ഡലം ജനറല്‍ സെക്രെട്ടറി ഷാ ബന്ദിയോട് സ്വാഗതവും മണ്ഡലം സെക്രട്ടറി ഇബ്രാഹിം ജാര നന്ദിയും പറഞ്ഞു.




