ഹെല്‍ത്തി കേരള ക്യാമ്പയിന്‍: മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ആവേശകരമായ സ്വീകരണം

മഞ്ചേശ്വരം: കേരള സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ‘ഹെല്‍ത്തി കേരള’ കാമ്പയിന്റെ ഭാഗമായുള്ള പ്രചരണ പരിപാടികള്‍ക്ക് മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ആരോഗ്യ സേവനങ്ങളെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
?ഫെബ്രുവരി 6 മുതല്‍ 21 വരെ നീണ്ടുനില്‍ക്കുന്ന പ്രചരണത്തിന്റെ ഭാഗമായി അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ എല്‍.ഇ.ഡി മൊബൈല്‍ യൂണിറ്റും മഞ്ചേശ്വരത്ത് എത്തിച്ചേര്‍ന്നു. ആരോഗ്യ രംഗത്തെ സര്‍ക്കാരിന്റെ നേട്ടങ്ങളും വിവിധ ചികിത്സാ പദ്ധതികളും വിശദീകരിക്കുന്ന പ്രദര്‍ശനങ്ങളും ലഘുലേഖ വിതരണവും ഇതിന്റെ ഭാഗമായി നടന്നു.
?ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെയുള്ള ജാഗ്രത, പകര്‍ച്ചവ്യാധി പ്രതിരോധം, സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമായ സൗജന്യ സേവനങ്ങള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിശദമായ വിവരങ്ങള്‍ നല്‍കി. മികച്ച ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ ഒരു സുരക്ഷിത കേരളം കെട്ടിപ്പടുക്കാന്‍ ഓരോ പൗരനും പങ്കാളികളാവണമെന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കനില ആഹ്വാനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ പ്രഭാകര്‍ റൈ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിമല സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹാഷിം നന്ദിയും പറഞ്ഞു

Scroll to Top