ഹിന്ദു സ്വാഭിമാന്‍ സമ്മേളനംബൈക്ക് റാലി നടത്തി

.

ബോവിക്കാനം : മുളിയാര്‍ പഞ്ചായത്തിലെ ഹിന്ദു സമാജത്തിന്റെ ആത്മീയ സാംസ്‌കാരിക ഏകീകരണം ഉറപ്പുവരുത്തുകയും
ജാതിഭേദമില്ലാതെ ഹിന്ദു ഐക്യം ശക്തിപ്പെടുത്തി ഹിന്ദു സംസ്‌കാര പാരമ്പര്യങ്ങളുടെ സംരക്ഷണവും പ്രചാരണവും ലക്ഷ്യമാക്കി മാര്‍ച്ച് 1 ന് ബോവിക്കാനം സൗപര്‍ണ്ണിക ഓഡിറ്റോറിയത്തില്‍ വെച്ച് ഹിന്ദു സ്വാഭിമാന്‍ സമ്മേളനം നടത്തുന്നു . പ്രസ്തുത സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ബൈക്ക് റാലി സംഘടിപ്പിച്ചു. മുളിയാര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ബൈക്ക് റാലി കോട്ടൂര്‍, കാനത്തുര്‍ ഇരിയണ്ണി ബോവിക്കാനം വഴി മല്ലം ശ്രീ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രത്തില്‍ സമാപിച്ചു. പ്രസ്തുത പരിപാടി മുളിയാര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര ട്രസ്റ്റി സിതരാമ ബെള്ളുള്ളായ ഉദ്ഘാടനം ചെയ്യ്തു. മനോജ് മുളിയാര്‍,രഞ്ജിത്ത് അമ്മങ്കോട്, ദാമോദരന്‍,സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍ക്കി.

Scroll to Top