കാസര്‍ഗോഡ്... ലോട്ടറി തൊഴിലാളികളോട് കേരള സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചന അവസാനിപ്പിക്കു ക, വര്‍ദ്ധിപ്പിച്ച ടിക്കറ്റ് തുക പിന്‍വലിക്കുക, സമ്മാനഘടന ക്രമീകരിച്ചു കൂടുതല്‍ സമ്മാനം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, എഴുത്തു ലോട്ടറി ഉള്‍പ്പെടെ നിയമവിരുദ്ധ വില്‍പ്പനകള്‍ അടിയന്തരമായി തടയണമെന്നും ,ഏജന്റ് മാര്‍ക്കും വിതരണക്കാര്‍ക്കും ആവശ്യമായ ലോട്ടറി ലഭ്യമാക്കണമെന്നും, എല്ലാ തൊഴില്‍ മേഖലയും പോലെ ലോട്ടറി തൊഴില്‍ മേഖലയില്‍ ആഴ്ചയിലൊരു ലീവ് അനുവദിക്കണമെന്നും, നറുക്കെടുപ്പ് സുതാര്യമാക്കണമെന്നും, ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് സംഘ് (ബി എം എസ്) കാസര്‍ഗോഡ് ജില്ലാ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി S V പ്രസാദ് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മസ്ദൂര്‍ ഗീതത്തോടെ ആരംഭിച്ച സമ്മേളനം യൂണിയന്‍ പ്രസിഡന്റ് കെ വി ബാബു അധ്യക്ഷത വഹിച്ചു, ബിഎംഎസ് ജില്ലാ ജോയിന്‍ സെക്രട്ടറി
പി ദിനേശ് ബംബ്രാണ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതയ ഭാരവാഹികളെ തിരഞ്ഞെടുത്തുകൊണ്ട് സമാരോപ് പ്രഭാഷണം നടത്തി
പ്രസിഡണ്ട്.. കെ വി ബാബു മാവുങ്കാല്‍,
വൈസ് പ്രസിഡണ്ട് മാരായി.. ദേവരാജ് മാവുങ്കാ
ല്‍, എന്‍ രാജന്‍ ഹൊസ്ദുര്‍ഗ്,
ജനറല്‍ സെക്രട്ടറി… ബാബുമോന്‍ ചെങ്കള ,
ജോയിന്‍ സെക്രട്ടറിമാരായി…
ചന്ദ്രാവതി പൈക്ക, സുധാകരന്‍ മാവുങ്കാല്‍,
പ്രതീഷ് തലപ്പാടി,
ഖജാന്‍ജി.. രവീന്ദ്രന്‍ ശിവജി നഗര്‍
എന്നിവരെയും കൂടാതെ
ഭാസ്‌കരന്‍ ചെട്ടുംകുഴി ,
രാധ കപ്പണ, മണി പര വനടുക്കം, പ്രദീപ് വാഴക്കോട്, ചന്ദ്രന്‍ തെരുവത്ത് എന്നീ അഞ്ച് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഒരു വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു, യൂണിറ്റ് സെക്രട്ടറി ബാബു മോന്‍ ചെങ്കള സ്വാഗതവും ഖജാന്‍ജി രവീന്ദ്രന്‍ ശിവജി നഗര്‍ നന്ദി അറിയിച്ചു ദേശീയ ഗാനത്തോടെ സമ്മേളനം അവസാനിപ്പിച്ചു..




