.
കാസര്‍കോട് : മുസ്ലിം ലീഗ് നേതാവും കാസര്‍കോട്ടെ രാഷട്രീയ മത സാമൂഹ്യ സാംസ്‌ക്കാരിക ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി എച്ച് അബ്ബാസ് ഹാജിയുടെ ഓര്‍മ്മ ദിനത്തില്‍ കാര്യണ്യ പ്രവര്‍ത്തനങ്ങളുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍.മൊഗ്രാല്‍ പുത്തൂരിലെ പൗരപ്രമുഖനായിരുന്നു പി എച്ച്.മുസ്ലിം ലീഗ് വേദികളിലെ ഉറച്ച നിലപാടുകളിലൂടെ അദ്ധേഹം ശ്രദ്ധേയമായി.
മൊഗ്രാല്‍ പുത്തൂര്‍ 17-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് അദ്ധേഹത്തിന്റെ ഓര്‍മ്മ ദിനത്തില്‍ സഹായ ഉപകരണങ്ങള്‍ സമ്മാനിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ ബി അഷ്‌റഫില്‍ നിന്നും സുപ്രണ്ട് ഡോ ശ്രീകുമാര്‍ മുകുന്ദ് ഏറ്റുവാങ്ങി, ലേ സെക്രട്ടറി ബാലസുബ്രമണ്യ, ഡോ അരുണ്‍ രാം, ഡോ സ്‌നേഹ, ഡോ അബൂബക്കര്‍, നഴ്‌സിംഗ് സുപ്രണ്ട് ലതാ, ഹെഡ് ക്ലര്‍ക്ക് സൈബുന്നിസ,മാഹിന്‍ കുന്നില്‍, ശ്രീജു സംബന്ധിച്ചു,
പുണ്യ റംസാന്‍,പി എച്ച് അബ്ബാസ് ഹാജി ഓര്‍മ്മ ദിനം,,ജനറല്‍ ആശുപത്രിയിലേക്ക് സ്‌നേഹ സമ്മാനവുമായി മൊഗ്രാല്‍പുത്തൂര്‍ 17-ാം വാര്‍ഡ് മുസ്ലിം ലീഗ്




