ദേലമ്പാടി : ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമായ
ദേലമ്പാടിയിലെ ‘കനിവ്’ കൂട്ടായ്മ റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. ജമാഅത്ത് പരിധികളിലുള്ള 70-ഓളം നിര്‍ധന കുടുംബങ്ങള്‍ക്കും വിധവകള്‍ക്കുമാണ് കൂട്ടായ്മ കൈത്താങ്ങായത്. ചമത്തടുക്കം ജുമുഅ മസ്ജിദ് ഖത്തീബ് അബൂ മുവാഫഖ് മുഹമ്മദ് അല്‍ അമാനി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സി.എ. റഷീദ്, യു.കെ. ഖലീല്‍, സി.എ. മുനീര്‍, കെ. ഉമര്‍, കെ. ബാക്കിര്‍, കെ. ഖാലിദ് എന്നിവര്‍ സംബന്ധിച്ചു.
റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു




