മഹാത്മജി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്ദിന സദസ്സുകളുടെ ഭാഗമായി വിജ്ഞാന വികസന സദസും പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വിഷയാവതരണം കെ.വി. സജേഷ് നിര്‍വഹിച്ചു.
മുളിയാര്‍ : പേരടുക്കം മഹാത്മജി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായി വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകര്‍ക്ക് ആദരവും സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം, ചിത്രരചന മത്സര വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി കെ.വി. സജേഷ് വിഷയാവതരണം നടത്തി, വായനശാല പ്രസിഡന്റ് രഘു.കെ അധ്യക്ഷത വഹിച്ചു. കെ.ഗോപാലന്‍, പി. രാധാകൃഷ്ണന്‍, വനിതാ വേദി പ്രസിഡന്റ് ശാന്തകുമാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു, വായനശാല സെക്രട്ടറി സത്യന്‍. കെ സ്വാഗതവും വായനശാല വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍. സി നന്ദിയും രേഖപ്പെടുത്തി.




