എസ് ജെ എം പുത്തിഗെ റെയിഞ്ച് റമളാന്‍ കിറ്റ് വിതരണം ചെയ്തു.
പുത്തിഗെ :സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുത്തിഗെ റെയ്ഞ്ച് കമ്മിറ്റി സംഘടിപ്പിച്ച മുഅല്ലിമീങ്ങള്‍ക്ക് ഒരു സഹായം റമളാന്‍ കിറ്റ് വിതരണം ചെയ്തു.
റെയ്ഞ്ച് പരിധിയിലെ 21 മദ്‌റസകളില്‍ സേവനം ചെയ്യുന്ന 67 ഉസ്താദ് മാര്‍ക്കുള്ള കിറ്റാണ് വിതരണം ചെയ്തത്.
സുന്നി മാനേജ് മെന്റ് അസോസിയേഷന്‍ സോണ്‍ പ്രസിഡന്റ് സയ്യിദ് അഹ്‌മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.
റെയ്ഞ്ച് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സഅദി കട്ടത്തടുക്ക അധ്യക്ഷത വഹിച്ചു.
മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.
എസ് ജെ എം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം മുഖ്യപ്രഭാഷണം നടത്തി.
അബൂബക്കര്‍ സുഹ് രി, ലത്തീഫ് സഖാഫി മൊഗ്രാല്‍, ഫൈസല്‍ സഖാഫി കര, ഹംസ സഅദി കര, ഹംസ സഖാഫി അഹ്ദലിയ്യ, സയ്യിദ് ഹൈദര്‍ അലി അല്‍ ഹാദി തങ്ങള്‍, ശരീഫ് സഅദി രിഫാഈനഗര്‍, ഇബ്രാഹിം ഖലീല്‍ ഹിമമി സഖാഫി, അബ്ദുള്ള സഅദി തുപ്പക്കല്‍, മൊയ്ദു ഹിമമി ചേരൂര്‍, ശമ്മാസ് സഅദി ഉപ്പിന, മുഹമ്മദ് അര്‍ഷാദ് അസ്ഹരി, ബഷീര്‍ മദനി പെര്‍ളാഡം, ശാക്കിര്‍ ഹിഷാമി ബാപ്പാലിപ്പൊനം പ്രസംഗിച്ചു,
റെയ്ഞ്ച് ജനറല്‍ സെക്രട്ടറി കെ.എം സ്വാഗതവും, അബ്ദുല്‍ ബാസിത്ത് ഹിമമി നന്ദിയും പറഞ്ഞു.
ചിത്രം :
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുത്തിഗെ റെയ്ഞ്ച് കമ്മറ്റി സംഘടിപ്പിച്ച റമദാന്‍ കിറ്റ് വിതരണഉദ്ഘാടനം സയ്യിദ് അഹ്‌മദുല്‍ കബീര്‍ ജമാലുല്ലൈലി തങ്ങള്‍ നിര്‍വ്വഹിക്കുന്നു.




