പുനര്‍ഗേഹം ഭവനസമുച്ചയം: ആദ്യ ബ്ലോക്കിന്റെ താക്കോല്‍ മാര്‍ച്ച് നാലിന് കൈമാറും

കാസര്‍കോട് : ‘പുനര്‍ഗേഹം’ പദ്ധതിയുടെ ഭാഗമായി കോയിപ്പാടിയില്‍ നിര്‍മിച്ച ഭവനസമുച്ചയത്തിന്റെ ആദ്യ ബ്ലോക്കിന്റെ താക്കോല്‍ കൈമാറ്റം മാര്‍ച്ച് നാലിന് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും.

തീരദേശവാസികളുടെ പുനരധിവാസത്തിനായാണ് സംസ്ഥാന സര്‍ക്കാര്‍ കുമ്പള ഗ്രാമപ്പഞ്ചായത്തിലെ കോയിപ്പാടിയിലെ 1.96 ഏക്കര്‍ സ്ഥലത്ത് അഞ്ച് ബ്ലോക്കുകളിലായി 120 ഫ്‌ലാറ്റുകള്‍ നിര്‍മിക്കുന്നത്. ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്നാം ബ്ലോക്ക് 24 ഗുണഭോക്താക്കള്‍ക്കായി നല്‍കും. ശേഷിക്കുന്ന നാല് ബ്ലോക്കുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ലബീബ് അറിയിച്ചു.

പുനര്‍ഗേഹം പദ്ധതിയിലെയും ലൈഫ് മിഷനിലെ ഭൂരഹിത-
ഭവനരഹിതരായ മത്സ്യത്തൊഴിലാളികളില്‍നിന്ന് നറുക്കെടുപ്പിലൂടെ
തിരഞ്ഞെടുത്ത 120 പേരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ ലിപു എസ്. ലോറന്‍സ്,
പി.വി. പ്രീത, മുഹമ്മദ് സമീര്‍, സി. മഞ്ജുള, താരാമണി തുടങ്ങിയവര്‍
പങ്കെടുത്തു.

Scroll to Top