നെല്ലിക്കട്ടയില്‍ കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചിണ്ടായ അപകടത്തില്‍
ഷംസുദ്ദീന്‍ പൈക്കയുടെ മകന്‍ സല്‍മാന്‍ ഫാരിസും മരണപ്പെട്ടു. ശനിയാഴ്ച്ചയുണ്ടായ അപകടത്തില്‍ ഷംസുദ്ദീന്‍ പൈക്ക അന്ന് തന്നെ മരണപ്പെട്ടിരുന്നു.
കാസര്‍കോട് നെല്ലിക്കട്ടയില്‍ കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചിണ്ടായ അപകടത്തില്‍
ഷംസുദ്ദീന്‍ പൈക്കയുടെ മകന്‍ സല്‍മാന്‍ ഫാരിസും മരണപ്പെട്ടു…ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്ന 22 കാരനാായ സല്‍ഫാന്‍ ഫാരിസ് വ്യാഴാഴ്ച ഉച്ചയോടെയാണ് ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്.ശനിയാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ ഷംസുദ്ദീന്‍ പൈക്ക അന്നു തന്നെ മരണപ്പെട്ടിരുന്നു.
വിദ്യാനഗര്‍- ബദിയഡുക്ക പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയായ താഴെ നെല്ലിക്കട്ടയിലാണ് കഴിഞ്ഞ ശനിയാഴ്ച്ച അപകടമുണ്ടായത്. നെല്ലിക്കട്ടയില്‍ താമസക്കാരനായ ഷംസുദ്ദീന്‍ പൈക്ക അന്ന് മരണപ്പെടുകയും ചെയ്തിരുന്നു. സല്‍മാന്‍ ഫാരിസ് ഓടിച്ച കാറും കാസര്‍കോടു നിന്നു പുത്തൂരിലേയ്ക്ക് പോവുകയായിരുന്ന കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. സല്‍മാന്‍ ഫാരിസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു… 22 കാരനായ സല്‍ഫാന്‍ ഫാരിസ് വ്യാഴാഴ്ച ഉച്ചയോടെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. അപകടത്തില്‍ പിതാവിനു പിന്നാലെ മകനും മരിച്ച സംഭവം നാടിനെ വേദനയിലാഴ്ത്തി..
റഹീമയാണ് സല്‍മാന്‍ ഫാരിസിന്റെ മാതാവ്. റാഷിദ്, അര്‍ഫാത്ത്, സഹദ്, ഫാത്തിമ എന്നിവ സഹോദരങ്ങളാണ്..




