കാസര്‍ഗോഡ് നഗരത്തില്‍ മന്ത്രിയുടെ കോലം കത്തിച്ച് കെ എസ് യു
കാസര്‍ഗോഡ് : നിരന്തരം വീഴ്ചകള്‍ മാത്രം സംഭവിച്ച് കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഭരണ പരാജയത്തെ മറച്ച് പിടിക്കാന്‍ ഇല്ലാ കഥകള്‍ മെനഞ്ഞ്, SFI – DYFI ക്രിമിനലുകളെ തെരുവിലിറക്കി കേരളത്തെ കലാപഭൂമിയാക്കാനാണ് മന്ത്രി വീണ ജോര്‍ജ് ശ്രമിക്കുന്നതെന്ന് KSU ജില്ല പ്രസിഡന്റ് അഡ്വ ജവാദ് പുത്തൂര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് നഗരത്തില്‍ KSU കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി മന്ത്രി വീണാ ജോര്‍ജിന്റെ കോലം കത്തിച്ചു.
പോലീസിന്റെ സഹായത്തോടെ
KSU – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിക്കാനും പാര്‍ട്ടിയുടെ കൊടിമരങ്ങളും ഓഫീസുകളും നശിപ്പിക്കാനുമാണ് തീരുമാനമെങ്കില്‍ അതിനെ നേരിടാനും പ്രസ്ഥാനം തയ്യാറാണെന്ന് KSU നേതാക്കള്‍ പറഞ്ഞു.
KSU കാസര്‍ഗോഡ് ജില്ല പ്രസിഡണ്ട് അഡ്വ ജവാദ് പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. KSU ജില്ല ഭാരവാഹികളായ നുഹ്‌മാന്‍ പള്ളങ്കോട്, അന്‍സാരി കോട്ടക്കുന്ന്, കെ മണികണ്ഠന്‍, ചന്ദ്രകല, ജിഷ്ണു കാടകം , ആദര്‍ശ് കാനത്തൂര്‍, സുജിത്ത് കെ , വൈഷ്ണവ് കോളിച്ചാല്‍, മുഹമ്മദ് ഷജ , അഖില്‍ രാജ്, അഭിരാം കല്ലോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




