നൂറിന്റെ നിറവില്‍ അംഗഡിമുഗര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍, തിലകക്കുറിയായി പുതിയ കെട്ടിടം ചൊവ്വാഴ്ച്ച ഉദ്ഘാടനം ചെയ്യും.

നൂറിന്റെ നിറവില്‍ അംഗഡിമുഗര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍, തിലകക്കുറിയായി പുതിയ കെട്ടിടം ചൊവ്വാഴ്ച്ച ഉദ്ഘാടനം ചെയ്യും.
അംഗഡിമുഗര്‍-
നൂറിന്റെ നിറവിലേക്ക് കാലെടുത്ത് വെക്കുന്ന പുത്തിഗെ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായ അംഗഡിമുഗര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന് കാസര്‍ഗോഡ് വികസന പേക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച രണ്ട് കോടിയുടെ ഇരു നില കെട്ടിടം മാര്‍ച്ച് മൂന്നിന് എ കെ എം അഷറഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. 1921 ല്‍ ക്ലാസ്സ് ആരംഭിച്ചിരുന്നുവെങ്കിലും
1927 ലാണ് ഔദ്യോഗിക രജിസ്റ്റര്‍ പ്രകാരം സ്‌കൂള്‍ ആരംഭിക്കുന്നത് .
1977 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു. ആദ്യം ഷിഫ്റ്റ് സബ്രദായത്തിലൂടെയാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കിലും സര്‍ക്കാറി ന്റെയും വിവിധ ഏജന്‍സികള്‍, നാട്ടുകാരുടെ സഹകരണത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന സ്‌കൂളിന് പുതിയ കെട്ടിടം ഒരു മുതല്‍ക്കൂട്ടവും.നിലവില്‍ പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു.
ഇത് സംബന്ധിച്ച സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് അംഗം ജി എസ് സോമശേഖര ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബഷീര്‍ കൊട്ടുടല്‍ അധ്യക്ഷത വയിച്ചു .ബ്ലോക്ക് മെമ്പര്‍ ജുനൈദ് ഉറുമി,വാര്‍ഡ് അംഗം ശിവപ്പ റായ്,മഹ്‌മൂദ് മിലിട്ടറി,വിട്ടാല്‍ റായ്,സുലൈമാന്‍ ഉജംപദവു,അബ്ദുള്ള കണ്ടത്തില്‍, റഫീക് അംഗഡിമുഗര്‍,അന്‍സാര്‍,ആസാദ് ഫൈക്‌സ്,സിദ്ദീഖ് വിവി സംസാരിച്ചു

Scroll to Top