വയോജനങ്ങള്‍ക്ക് സ്‌നേഹ സമ്മാനവുമായി കാസര്‍കോട് പോലീസ്,

വയോജനങ്ങള്‍ക്ക് സ്‌നേഹ സമ്മാനവുമായി കാസര്‍കോട് പോലീസ്,

കാസര്‍കോട് :സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍ മുതിര്‍ന്ന പോലും മാര്‍ക്കായി നടത്തുന്ന പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് പ്രശാന്തി ഹെല്‍പ്പ് ഡെസ്‌ക്. അതിലൂടെ മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങളും അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഫോണിലൂടെ അറിയിച്ചാല്‍ അവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും ഓരോ വാര്‍ഷിക പദ്ധതികളിലും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ‘പ്രശാന്തി പദ്ധതി ‘യിലൂടെ അവര്‍ക്ക് ക്ഷേമകരമായ പല പ്രവര്‍ത്തനങ്ങളും നടത്താറുണ്ട് ഈ വര്‍ഷവും അത്തരം പ്രവര്‍ത്തനം നടത്തുന്നുണ്ട് അതിന്റെ ഭാഗമായിട്ടാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേകിച്ച് കിടപ്പിലായ രോഗികള്‍ക്ക് പുതപ്പും വിരിപ്പും നല്‍കാന്‍ കാസര്‍ഗോഡ് സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍ തീരുമാനിച്ചത് ഏറ്റവും അത്യാവശ്യം എന്ന് തോന്നുന്ന കിടപ്പിലായ മുതിര്‍ന്ന പൗരന്മാരായ രോഗികളെ കണ്ടെത്തി അവരുടെ ഭവനങ്ങളില്‍ നേരിട്ട് ചെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അവര്‍ക്കുള്ള പുതപ്പും വിരിപ്പും കൈമാറും. എന്ന് കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലും മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലും ഉള്‍പ്പെട്ട പത്തോളം മുതിര്‍ന്ന പൗരന്മാരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ രോഗാവസ്ഥകള്‍ അന്വേഷിച്ചറിഞ്ഞശേഷം അവര്‍ക്ക് പുതപ്പും വിരിപ്പും കൈമാറി. സോഷ്യല്‍ പോലീസിംഗ് കോഡിനേറ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ പി കെ രാമകൃഷ്ണന്‍ ജനമൈത്രി എ ഡി എന്‍ ഓ സബ് ഇന്‍സ്‌പെക്ടര്‍ ശശിധരന്‍, സോഷ്യല്‍ പോലീസിംഗ് ഡിവിഷന്റെ ഹോപ്പ് പ്രോജക്ടിന്റെ മെന്ററായ നിര്‍മ്മല്‍ കുമാര്‍, ഡി ഡാഡ് സൈക്കോളജിസ്റ്റ് അഷിത കോഡിനേറ്റര്‍ ഫാത്തിമ ,മാഹിന്‍ കുന്നില്‍ തുടങ്ങിയവര്‍ ഭവന സന്ദര്‍ശനത്തില്‍ പങ്കെടുത്തു

Scroll to Top