തച്ചങ്ങാട് : ബ്രഹ്‌മകലശോത്സവം നടക്കുന്ന അരവത്ത് മട്ടൈങ്ങാനം
കഴകം പൂബാണംകുഴി ക്ഷേത്രത്തിലെ സമൂഹ നോമ്പുതുറ മതമൈത്രിസംഗമ വേദിയായി. പൂബാണം യു.എ.ഇ. കമ്മിറ്റിയാണ് വ്യാഴാഴ്ച ക്ഷേത്ര തിരുമുറ്റത്ത് നോമ്പുതുറ സംഘടിപ്പിച്ചത്. മൗവ്വല്‍, പരവങ്ങാനം, തായല്‍ മൗവ്വല്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. യു.എ.ഇ. കമ്മിറ്റി പ്രസിഡന്റ് കെ. അശോകന്‍ പതിക്കാല്‍, അരുണ്‍കുമാര്‍ അരവത്ത്, ശ്യാംകുമാര്‍ തച്ചങ്ങാട്, ശശിധരന്‍ തോക്കാനം, കെ. രതീഷ്, വി. ക്യശാന്ത്, ശ്രീകാന്ത് തച്ചങ്ങാട്, ക്ഷേത്ര ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ കെ. ശിവരാമന്‍ മേസ്ത്രി തുടങ്ങിയവര്‍ അതിഥികളെ സ്വീകരിച്ചു.
ഹക്കിം കുന്നില്‍, സാജിത് മൗവ്വല്‍, കേരളവിഷന്‍ എം.ഡി. ഷുക്കൂര്‍ കോളിക്കര, പാലക്കുന്ന് ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍, സെക്രട്ടറി ജയാനന്ദന്‍, ബാര മഹാവിഷ്ണുക്ഷേത്ര പ്രസിഡന്റ് ബാലകൃഷ്ണന്‍ നായര്‍, ചന്ദ്രന്‍ തച്ചങ്ങാട്, എം. സമാജ് ബാബു രാഘവന്‍ തച്ചങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.




