കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിനെ മാറ്റി;അര്‍ജുന്‍ പാണ്ഡ്യന്‍ പുതിയ കലക്ടര്‍

കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിനെ സ്ഥലം മാറ്റി.
പകരം നിയമനം നല്‍കിയിട്ടില്ല. കാസര്‍കോടിന്റെ കലക്ടറായി തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ നിയമിച്ചു. സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുള്ള അര്‍ജുന്‍ പാണ്ഡ്യന്‍ ഇടുക്കി സ്വദേശിയാണ്. തോട്ടം മേഖലയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച് സാഹചര്യങ്ങളോടും പരാധീനതകളോടും പടവെട്ടിയാണ് 2017ല്‍ സിവില്‍ സര്‍വ്വീസില്‍ എത്തിയത്. തൃശൂര്‍ ജില്ലാ കലക്ടറായി ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രനെ നിയമിച്ചു.

Scroll to Top