ആലംപാടി: സ്വര്‍ണ്ണ മോഷണ കുറ്റമാരോപിച്ച് പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ പൊലീസിനും ഭര്‍തൃ വീട്ടുകാര്‍ക്കും അയല്‍വാസിക ക്കുമെതിരെ മൊബൈല്‍ ഫോണില്‍ വീഡിയോ റിക്കോര്‍ഡ് ചെയ്തതിന് പിന്നാലെ നാല്‍ത്തടുക്കയിലെ ജസീല ജീവനൊടുക്കിയ സംഭവത്തില്‍, പഴുതടച്ചുള്ള സമഗ്ര അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണമെന്നും സ്വര്‍ണ്ണം മോഷ്ടിച്ച യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുകയും വേണമെന്ന് നാഷണല്‍ വിമന്‍സ് ലീഗ് (NWL) ആവശ്യപ്പെട്ടു.
ജസീലയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയിരുന്നു വിമന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി.
നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഹസീന ടീച്ചര്‍, ജില്ലാ പ്രസിഡന്റ് ജമീല ടീച്ചര്‍, ഐ എന്‍ എല്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിന്‍ മേനത്ത്, ജനറല്‍ സെക്രട്ടറി മജീദ് എരുതുംകടവ്, ട്രഷറര്‍ കാദര്‍ എരിയ്യപ്പാടി, നാഷണല്‍ യുത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷരീഫ് കുറ്റി, ജനറല്‍ സെക്രട്ടറി അബ്ദു എരുതുംകടവ്, ഗപ്പു ആലംപാടി, സിദ്ദീഖ് ബിസ്മില്ല, തസ്രീഫ്, അഷ്റഫ് ഫെമിന, അബ്ദുല്‍ റഹ്‌മാന്‍ കരോടി,ഉമ്മര്‍ കരോടി, തുടങ്ങിവര്‍ക്കൊപ്പമാണ് കുടുംബത്തെ സന്ദര്‍ശിച്ചത്.




