ലോണ്‍ തട്ടിപ്പ്; യുവാവിന് യു.കെ. വിസ നഷ്ടമായി, രണ്ടു പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്. ചതിയില്‍ കൂടുങ്ങിയ യുവാവിന് യു.കെ. വിസ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിസക്കായി ലോണിന് അപേക്ഷിച്ച യുവാവിനാണ് ചതിയില്‍ കുടുങ്ങി ജീവിതം വഴിമുട്ടിയത്. കോളിച്ചാല്‍ പതിനെട്ടാം മൈലില്‍ കൊച്ചു കുന്നേല്‍ അനീഷ് തോമസാണ് (22) ചതിയില്‍പ്പെട്ടത്. യുവാവിന്റെ പരാതിയില്‍ കോട്ടയം സ്വദേശികളായ അശ്വിന്‍ അജിത്ത്, അനൂപ് എന്നിവര്‍ക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്.

പ്രതികള്‍ നടത്തുന്ന സ്ഥാപനം വഴി യു.കെയില്‍ ഉപരിപഠനത്തിനായി 16 ലക്ഷം രൂപ വായ്പ അപേക്ഷിച്ചിരുന്നു. ഇതിനായി പ്രോസസിങ് ഫീസായി കഴിഞ്ഞ നവംബറില്‍ 72 500 രൂപ പ്രതികള്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് 16 ലക്ഷം രൂപ വായ്പ പാസായതായി വ്യാജ രേഖയുണ്ടാക്കിയ പ്രതികള്‍ ഇത് യുവാവിന് അയച്ചു നല്‍കി. രേഖ വ്യാജമെന്നറിയാതെ യുവാവ് ഇത് യു.കെ. ഗവണ്‍മെന്റിന് അയച്ചു കൊടുത്തു. ഇതോടെ യുവാവിന്റെ വിസ കാന്‍സല്‍ ചെയ്യപ്പെടുകയും പത്ത് വര്‍ഷത്തേക്ക് വിദേശത്തേക്ക് പോകാനാവാതെ വന്നെന്നാണ് കേസ്.

Scroll to Top