Home Kerala സിദ്ധാര്‍ത്ഥന്റെ 22 സാധനങ്ങള്‍ കാണാതായി; പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റല്‍ മുറിയിലെത്തിയ ബന്ധുക്കളുടെ പരാതി

സിദ്ധാര്‍ത്ഥന്റെ 22 സാധനങ്ങള്‍ കാണാതായി; പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റല്‍ മുറിയിലെത്തിയ ബന്ധുക്കളുടെ പരാതി

by KCN CHANNEL
0 comment

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധര്‍ത്ഥന്റെ സാധനങ്ങള്‍ കാണാതായെന്ന് പരാതി. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് സിദ്ധാര്‍ത്ഥന്റെ സാധനങ്ങളെടുക്കാന്‍ ബന്ധുക്കളെത്തിയപ്പോഴാണ് സംഭവം. കണ്ണടയും പുസ്തകങ്ങളും ഉള്‍പ്പെടെ 22 സാധനങ്ങളാണ് കാണാതായിരിക്കുന്നത്. സാധനങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്നും ബന്ധുക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോളേജിലും പോലീസ് സ്റ്റേഷനിലും ബന്ധുക്കള്‍ പരാതി നല്‍കി. പൊലീസും സിബിഐയും സാധനങ്ങള്‍ കൊണ്ടുപോയിരിക്കാം എന്നാണ് അധികൃതരുടെ വാദം എന്നും ബന്ധുക്കള്‍ പറയുന്നു.

You may also like

Leave a Comment