കാസര്‍കോട്: രാജ്യത്ത് ഭരണകൂടം തന്നെ ജനങ്ങളെ വിഭജിക്കുന്ന കാലത്ത് നടത്തുന്ന ഇഫ്താര്‍ സൗഹൃദ സംഗമങ്ങള്‍ വളരെ പ്രശംസനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ പറഞ്ഞു പൗരന്മാരുടെ സേവകന്മാരാകുന്നതിനു പകരം
ഭീതി പടര്‍ത്തുന്ന ഭരണക്കാരാണ് നമുക്കുള്ളത് ഇവര്‍ പൊതുജനത്തെ ദാരിദ്രത്തിലേക്ക് തള്ളിവിടുകയാണ് ചെയുന്നതെന്നും സൗഹൃദങ്ങള്‍ വളര്‍ത്തി നമുക്കതിനെ അതിജയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു എസ്ഡിപിഐ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം കാപ്പിറ്റല്‍ ഇന്‍ റസ്റ്റോറന്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജില്ലാ പ്രസിഡണ്ട് സിഎസ് സവാദ് അധ്യക്ഷത വഹിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫാ സ്വാഗതം പറഞ്ഞു
കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍,എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, എന്‍സിപി ജില്ലാ പ്രസിഡണ്ട് സുബൈര്‍ പടുപ്പ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തംഗം അന്‍വര്‍ കോളിയടുക്കം, വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് തളങ്കര, കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി അബ്ദുല്ല നാഷണല്‍, പിഡിപി ജില്ലാ പ്രസിഡണ്ട് യൂനുസ് തളങ്കര, സാമൂഹിക പ്രവര്‍ത്തകന്‍ ഫത്താഹ് തളങ്കര, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഇല്യാസ് ടിപി, സാമൂഹിക പ്രവര്‍ത്തകര്‍ സുലൈഖ മാഹിന്‍, സാമുഹ്യ പ്രവര്‍ത്തകന്‍ കെ ടി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ഷാനവാസ് പാദുര്‍, എസ്ഡിപിഐ മുന്‍ജില്ലാ പ്രസിഡണ്ട് മാരായ റസാഖ് ഹാജി, പറമ്പത്ത്,എന്‍യു അബ്ദുല്‍സലാം, ചാരിറ്റി പ്രവര്‍ത്തകന്‍ ഖയ്യും മാന്യ, മൊബൈല്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് നാല്‍ത്തടുക്ക, മാധ്യമപ്രവര്‍ത്തകരായ മണി മനോരമ,മൊയ്തീന്‍ സുപ്രഭാതം, ഖാദര്‍കരിപ്പൊടി, ഗണേഷ് കെസിഎന്‍, സുബൈര്‍ പളിക്കാല്‍,ഷാഫി തെരുവത്ത്,
തുടങ്ങിയവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു
ജില്ലാ കമ്മിറ്റി അംഗം സി ടി സുലൈമാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു
വെറുപ്പ് വ്യാപകമാകുന്ന കാലത്ത് സൗഹൃദ ഇഫ്ത്താറുകള്‍ക്ക് പ്രാധാന്യമുണ്ട്: പി കെ ഉസ്മാന്‍




