Home Kerala ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിങ് ഉണ്ടാകില്ല, വി എന്‍ വാസവന്‍

ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിങ് ഉണ്ടാകില്ല, വി എന്‍ വാസവന്‍

by KCN CHANNEL
0 comment

ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീര്‍ത്ഥാടകര്‍ എത്തിയാല്‍ പരിശോധന: വി എന്‍ വാസവന്‍
നിലയ്ക്കലിലും എരുമേലിയിലും കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും

കോട്ടയം: ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രംഗത്ത്. ബുക്കിംഗ് നടത്താതെ തീര്‍ത്ഥാടകര്‍ എത്തിയാല്‍ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. *ശബരിമല അവലോകനയോഗത്തില്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ പങ്കെടുക്കാതിരുന്നതില്‍ അസ്വാഭാവികതയില്ല. ഇന്നലെ നടന്നത് ക്രമസമാധാന പ്രശ്‌നവുമായി ബന്ധപ്പെട്ട യോഗംആയിരുന്നില്ല .ക്രമസമാധാന പ്രശ്‌നവുമായി ബന്ധപ്പെട്ട യോഗം നടന്നാല്‍ എഡിജിപിയെ വിളിക്കുമെന്നും മന്ത്രി പറഞ്ഞു

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയത് ഹൈക്കോടതിയാണ്. ദേവസ്വം ബോര്‍ഡിന് പകരം ക്രമീകരണം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്നത് ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി

You may also like

Leave a Comment