ചന്ദ്രഗിരി ശ്രീ ചന്ദ്രശേഖര ക്ഷേത്രം ചാത്തംകൈ ചെമ്പിരിക്ക മെയ് മാസം 17 മുതല്‍ നാല് ദിനങ്ങളിലായി നടക്കുന്ന അഷ്ടബന്ധ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ വിജയത്തിനായി ധന സമാഹരണ ചടങ്ങ് സംഘടിപ്പിച്ചു . അതിന്റെ ഉദ്ഘാടനം ക്ഷേത്രത്തില്‍ വെച്ച് തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്ര മേല്‍ശാന്തി ബ്രഹ്‌മശ്രീ നവീന്‍ ചന്ദ്ര കായര്‍ത്തായ ആദ്യ തുക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു ചടങ്ങില്‍ .ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ പറമ്പില്‍ ഭാസ്‌കരന്‍ കണ്‍വീനര്‍ സി എച്ച് ഹരിചന്ദ്രന്‍ ചന്ദ്രഗിരി ശ്രീധരന്‍ മാഷ് മറ്റു വാരവാഹികള്‍ ചേര്‍ന്നു തുക സ്വീകരിച്ചു. തുടര്‍ന്ന് നിരവധി ക്ഷേത്ര തറവാട് കമ്മിറ്റികളും ആഘോഷ കമ്മിറ്റി മാതൃ സമിതി പ്രവര്‍ത്തകരും വിവിധ കൂട്ടായ്മകളും ഭക്തജനങ്ങളും തുക കൈമാറി.ക്ഷേത്ര ട്രഷ്റ്റി ലത പ്രസാദ് ക്ഷേത്ര പൂജാരി മുരളി തുടങ്ങിയവര്‍ ഭദ്രദീപം തെളിയിച്ചു
കീഴൂര്‍ കടപ്പുറം ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര, പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികര്‍ ശ്രീ പുതുക്കോട് തറവാട് ഭാരവാഹികള്‍,മറ്റു ക്ഷേത്ര തറവാട് കമ്മിറ്റി ഭാരവാഹികള്‍ .ചടങ്ങില്‍ സംബന്ധിച്ചു.ബ്രഹ്‌മ കലശ മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പള്ളയില്‍ അധ്യക്ഷനായിരുന്നു.കമ്മിറ്റി കണ്‍വീനര്‍ കമലാക്ഷന്‍ തെക്കേവീട് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ ചെമ്പിരിക്ക നന്ദിയും പ്രകാശിപ്പിച്ചു.ചടങ്ങില്‍ എസ്സ് സോമന്‍ കീഴൂര്‍,പുരുഷോത്തമന്‍ ചെമ്പിരിക്ക സംസാരിച്ചു
അഷ്ടബന്ധ ബ്രഹ്‌മകലശ മഹോത്സവംധന സമാഹരണ ഉദ്ഘാടനം നടന്നു.




