തോരണം കെട്ടുന്നതിനിടയില്‍ കബഡി താരം കുഴഞ്ഞുവീണു മരിച്ചു

പടന്നക്കാട്: കബഡി ടൂര്‍ണമെന്റിന് തോരണം കെട്ടുമ്പോള്‍ സംസ്ഥാന സ്‌കൂള്‍ കബഡി താരമായ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. മാതമംഗലം സ്വദേശി സതീശന്‍ – അനന്തം പള്ളയിലെ പുഷ്പ-ദമ്പതികളുടെ ഏക മകന്‍ നിതിന്‍ കൃഷ്ണ (16) യാണ് മരിച്ചത്. പടന്നക്കാട് അനന്തം പള്ള ശബരി ക്ലബിന് സമീപം ലജന്റ് കൂട്ടായ്മ തിങ്കളാഴ്ച രാവിലെ സംഘടിപ്പിക്കുന്ന കബഡി ടൂര്‍ണമെന്റിന്റെ ഭാഗമായി കൊടിതോരങ്ങള്‍ കെട്ടുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സുഹൃത്തുക്കള്‍ നീലേശ്വരം തേജസ്വനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. കോഴിക്കോട് മുക്കം വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പഠനത്തിനിടയില്‍ രണ്ടു ദിവസത്തെ അവധിക്ക് അനന്തംപള്ളയിലെ അമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു.പത്താം ക്ലാസ് വരെ നീലേശ്വരം രാജാസ് ഹൈസ്‌ക്കൂളിലായിരുന്നു പഠിച്ചിരുന്നത്. കബഡിഡിയിലെ മിന്നും പ്രകടനത്തില്‍ സ്‌കൂള്‍ തലത്തില്‍ സംസ്ഥാന ടീമില്‍ വരെ എത്തിയിരുന്നു. നിതിന്‍ കൃഷ്ണയുടെ ആകസ്മിക മരണം അനന്തംപള്ളയെ കണ്ണീരിലാഴ്ത്തി.

Scroll to Top