ക്ഷേത്രത്തിന്റെ ഉത്ഭവചരിത്രം നിഗൂഢമാണ്. പഴമക്കാരിലൂടെ പകര്‍ന്നു കിട്ടിയ വാദമൊക പ്രകാരം, വൈഷ്ണവാരാധന പ്രോത്സാഹിപ്പിക്കുകയും, വളര്‍ച്ച പ്രാപിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍, നമ്പൂതിരിമാരാല്‍ സ്ഥാപിതമാകുകയും പരിപാലിക്കപ്പെടുകയും ചെയ്തിരുന്ന ഒരു മഹാക്ഷേത്രമായിരുന്നു പാക്കം മഹാവിഷ്ണുക്ഷേത്രം.
എടനീര്‍ മഠത്തിന്റെയും, വിഷ്ണുമംഗലം ക്ഷേത്രത്തിന്റെയും ശാഖയായി പാക്കം ‘മോലോത്തുംകാട്’ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം പ്രാചീനകാലത്ത് നിലനിന്നിരുന്നത് എന്നാണ് തലമുറകളിലൂടെ കൈമാറി കിട്ടിയ അറിവ്. എടൂര്‍ശാസ്താവും, കൃഷ്ണദേവനും, ഗുരുക്കന്മാരും ആരാധ്യദേവതകളായിരുന്ന പ്രസ്തുത ക്ഷേത്രവും മഠവും, പില്‍ക്കാലത്ത് ഏതോ ക്ഷേത്രവിധ്വംസകരാല്‍ അഗ്‌നിക്കിരയായപ്പോള്‍, പ്രകശം 7 നൂറ്റാണ്ടുകളോളം വിസ്മൃതിയിലാകുകയും, പിന്നീട് 1995 ല്‍ നാട്ടുകാരുടേയും യു ഏ ഇ കമ്മിറ്റിയുടേയും മറ്റ് പ്രവാസി ഭക്തജനങ്ങളുടേയും സഹായസഹകരണത്താല്‍ പുനനിര്‍മാണം ആരംഭിക്കുകയും ചെയ്തത്. 2002 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി പുനഃപ്രതിഷ്ഠ നടത്തിയ ക്ഷേത്രം രണ്ട് വ്യാഴവട്ടം പിന്നിട്ടിരിക്കുകയാണ്.
സനാതന വൈഷ്ണവ ധര്‍മ്മത്തിന്റെ ദീപ്തപ്രതീകമായി, ചതുര്‍ബാഹുവിഷ്ണു ചൈതന്യം വിശ്വാസികള്‍ക്ക് അഭയം നല്‍കിവരുന്ന ഈ ക്ഷേത്രം, ഷഢാധാരപ്രതിഷ്ഠയോടെ ഇരുനില ശ്രീകോവിലോടു കൂടി പനര്‍നിര്‍മിച്ചതിനുശേഷം നടക്കുന്ന ഇരുപത്തിയഞ്ചാമത് തിടമ്പ് നൃത്തോത്സവമാണ് ഈ വര്‍ഷത്തേത്. അതുകൊണ്ടുതന്നെ, അരവത്ത് ബ്രഹ്‌മശ്രി കെ യു പത്മനാഭ തന്ത്രികളുടെ മുഖ്യകാര്‍മി കത്വത്തില്‍ നടത്തപ്പെടുന്ന മഹോത്സവത്തില്‍, സമൂഹ സത്യനാരായണ പൂജ, കലവറ ഘോഷയാത്ര, പ്രത്യേക പായസം നിവേദ്യം, ക്ഷേത്രശാന്തിയായി ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കിയ വാസുദേവ ഭട്ട് മേപ്പാട്ട്, ക്ഷേത്ര സേവാക്ലര്‍ക്കായി രണ്ട് വ്യാഴവട്ടം പൂര്‍ത്തിയാക്കിയ എ വി ചന്തു, ക്ഷേത്ര വാദ്യകലാരംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ പനയാല്‍ ചന്ദ്രശേഖര മാരാര്‍ എന്നിവര്‍ക്കുള്ള ആദരം തുടങ്ങിയവ നടത്താനും തീരുമാനിച്ചിട്ടുണ്ട്. തിരുമുറ്റത്ത് ഇന്ന് നടന്ന ചടങ്ങില്‍, മഹോത്സവത്തിനുള്ള ആദ്യഫണ്ട് യു എ ഇ കമ്മിറ്റി വക കൈമാറി.
ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ടി കുഞ്ഞികണ്ണന്‍ നായര്‍ തുളുച്ചേരിഭവന്‍ അധ്യക്ഷനായിരുന്നു. പുനര്‍നിര്‍മാണ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറി കെ നാരായണന്‍ നായര്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. ക്ഷേത്രസേവാ സമിതി പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ നായര്‍ കുളത്തൂര്‍വീട് ആദ്യപ്രതി സ്വീകരിച്ചു. മഹോത്സവ ഫണ്ടിലേക്കുള്ള ആദ്യസംഭാവന യു ഏ ഇ കമ്മിറ്റി പ്രസിഡന്റ് എ നാരായണന്‍ നായര്‍ മുല്ലച്ചേരിവീട് നിര്‍വ്വഹിച്ചു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ടി കുഞ്ഞികണ്ണന്‍ നായര്‍ തുളുച്ചേരിഭവന്‍ ആദ്യഫണ്ട് ഏറ്റുവാങ്ങി. സത്യനാരായണ പൂജയ്ക്കുള്ള ആദ്യ രജിസ്‌ട്രേഷന്‍ മാതൃസമിതി പ്രഥമ ചെയര്‍പേഴ്സണ്‍ കെ വി ജയശ്രി നിര്‍വ്വഹിച്ചു. സത്യനാരായണ പൂജയുടെ ആദ്യഫണ്ട് മാതൃസമിതി ചെയര്‍പേഴ്സണ്‍ പുഷ്പലത കുഞ്ഞികൃഷ്ണന്‍ പാക്കം ഏറ്റുവാങ്ങി. ആദ്യ രസീതി ടി. കൃഷ്ണന്‍ നായര്‍ കുഞ്ഞിക്കണ്ണന്‍ വാണിയ വളപ്പ് ഏ റ്റ് വാങ്ങി സേവാസമിതി സെക്രട്ടറി കെ വേണുഗോപാലന്‍ തായത്ത്, ഖജാന്‍ജി ബാബു മീത്തല്‍ സംസാരിച്ചു. ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ശ്രീധരന്‍ ചെറൂട്ട സ്വാഗതവും, ഖജാന്‍ജി പി സുരേഷ്‌കുമാര്‍ പുതിയവളപ്പ് നന്ദിയും പറഞ്ഞു. ക്ഷേത്ര സേവാസമിതി, ഉത്സവാഘോഷ കമ്മിറ്റി, മാതൃസമിതി തുടങ്ങിയവയിലെ അംഗങ്ങളും, നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു.




