തൃക്കരിപ്പൂര്‍ പേക്കടംകാളീശ്വരം ക്ഷേത്രത്തില്‍ ഭക്തിയുടെ നിറവില്‍ പൊങ്കാല മഹോല്‍സവം നടന്നു.

ഉത്തര മലബാറില്‍ അപൂര്‍വം ദേവീ ക്ഷേത്രങ്ങളില്‍ മാത്രം നടത്തി
വരുന്ന പൊങ്കാല മഹോല്‍സവത്തില്‍ കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായെത്തിയ 750 ല്‍ പരം സത്രീകള്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചു.

തിങ്കളാഴ്ച
പുലര്‍ച്ചെ ഗണപതി ഹോമത്തോടെയാണ് പൊങ്കാലക്ക് തുടക്കമായത്. ക്ഷേത്ര
ത്തിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ഡാര അടുപ്പില്‍ ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ പോറ്റി ദീപം തെളിയിച്ചു.
തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ നൂറുകണക്കിന് പൊങ്കാല അടുപ്പിലേക്കും അഗ്‌നി പകര്‍ന്നു. ഒരു ദിവസം സസ്യാ
ഹാരം മാത്രം കഴിച്ച് വൃതമെ
ടുത്ത് എത്തിയ സ്ത്രീകള്‍
ക്ഷേത്രത്തില്‍ നിന്നും ലഭിച്ച അരി, ശര്‍ക്കര, നെയ്യ് എന്നിവ ഉപയോഗിച്ച് പൊങ്കാല നിവേദ്യം സ്വയം പാകപ്പെടുത്തി നിവേദ്യം ദേവിക്ക് സമര്‍പ്പിക്കുന്നതാണ് ചടങ്ങ്.
ഇതോടെയാണ് പൊങ്കാലയ്ക്ക് സമാപനമായത്. തുടര്‍ന്ന് ക്ഷേത്രത്തിലെത്തിയവര്‍ക്ക് അന്നദാനവും നടന്നു. വര്‍ഷത്തോറും മകം നാളില്‍ നടന്നുവരുന്ന പൊങ്കാല മഹോത്സവം
തൃക്കരിപ്പൂര്‍ കാളീശ്വരം ക്ഷേത്രത്തില്‍ . പതിനഞ്ചാം തവണയാണ് നടന്നത്.

Scroll to Top