മുഴുവന്‍ എയിഡഡ് മേഖലയിലും പട്ടികജാതി-പട്ടികവര്‍ഗ്ഗ സംഭരണം നടപ്പിലാക്കണം; മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം

പാലക്കുന്ന്: കേരളത്തിലെ മുഴുവന്‍ എയിഡഡ് മേഖലയിലും പട്ടികജാതി-പട്ടികവര്‍ഗ്ഗ സംഭരണം നടപ്പിലാക്കണമെന്ന് മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം എംവിഎസ്എസ് ഉദുമ ഏരിയാ സമ്മേളനം പ്രധാന പ്രമേയമായി സര്‍ക്കാരിനോട് ആവശ്യപെട്ടു. പാലക്കുന്ന് മര്‍ച്ചന്റ് നേവി ക്ലബ് ഹാളില്‍ നടന്ന സമ്മേളനവും അനുമോദനവും എംവിഎസ്എസ് ജില്ലാ പ്രസിഡന്റ് ചന്ദ്രാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ തെയ്യം കലാ അക്കാദമിയുടെ ആദരവ് നേടിയ കൃഷ്ണന്‍ മാസ്റ്റര്‍ കുറ്റിക്കോല്‍, ഉപേന്ദ്രന്‍ രാവണേശ്വരം, ഫോക്ലോര്‍ അവാര്‍ഡ് ജേതാവ് സുകുമാരന്‍ പെരിയ കര്‍ണ്ണമൂര്‍ത്ത്, മറ്റ് മേഖലകളില്‍ മികവ് തെളിയിച്ചവരേയും അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ കുട്ടികളേയും ചടങ്ങില്‍ അനുമോദിച്ചു. ഏരിയ സെക്രട്ടറി രാജേന്ദ്രന്‍ പളളിക്കര പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ വി അമ്മിണി പരവനടുക്കം വരവ് ചെലവ് കണക്കും ജില്ലാ സെക്രട്ടറി ശശിധരന്‍ ബാര സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രസ്റ്റ് പ്രസിഡന്റ് മോഹനന്‍ രാമരം, എംവിഎസ്എസ് ജില്ലാ ട്രഷറര്‍ ഡോ.ബാലകൃഷ്ണന്‍, സംസ്ഥാന വൈസ്പ്രസിഡന്റ് അച്ചുതന്‍ താനൂര്‍, കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് രമേശന്‍, കാസര്‍കോട് ഏരിയ സെക്രട്ടറി അരുണ്‍കുമാര്‍, ഉദുമ ഏരിയ രക്ഷാധികാരി വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി രാജേന്ദ്രന്‍ പളളിക്കര സ്വാഗതവും സതീശന്‍ പളളിക്കര നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡന്റായി പുരുഷോത്തമന്‍ പെരിയയേയും സെക്രട്ടറിയായി രാജേന്ദ്രന്‍ പളളിക്കരയേയും ട്രഷററായി വി അമ്മിണി പരവനടുക്കത്തേയും വീണ്ടും തെരഞ്ഞെടുത്തു.

.

Scroll to Top