സാമൂഹിക വിഷയങ്ങളിലും, സമരങ്ങളിലും മൊഗ്രാല്‍ ദേശം ഏറെ മുന്നില്‍ -സുബൈര്‍ പടുപ്പ്

മൊഗ്രാല്‍: മാപ്പിളപ്പാട്ടിനെയും ഫുട്‌ബോളിനെയും നെഞ്ചിലേറ്റുന്ന മൊഗ്രാല്‍ ദേശക്കാര്‍ രൂപം കൊടുക്കുന്ന സന്നദ്ധ സംഘടനകള്‍ ജില്ലയിലെ സാമൂഹിക- സാംസ്‌കാരിക നേതാക്കള്‍ നേതൃത്വം നല്‍കിയ ഒട്ടേറെ ജനകീയ സമരങ്ങളില്‍ മൊഗ്രാല്‍ ദേശത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ വരാണെന്ന് സോഷ്യല്‍ ജസ്റ്റിസ് ഫോറം ചെയര്‍മാന്‍ സുബൈര്‍ പടുപ്പ് അഭിപ്രായപ്പെട്ടു. മൊഗ്രാല്‍ ബിസ്മില്ലാ കോംപ്ലക്‌സില്‍ സാമൂഹിക സാംസ്‌കാരിക സംഘടനയായ ‘റെഡ് സ്റ്റാര്‍” ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ എ എം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. അസീസ് ടൈലര്‍ സ്വാഗതം പറഞ്ഞു. എം മാഹിന്‍ മാസ്റ്റര്‍, സിദ്ധീഖലി മൊഗ്രാല്‍,എം സി അക്ബര്‍ പെര്‍വാഡ്, എം എ ഹമീദ് സ്പിക്, ലത്തീഫ് കൊപ്പളം,വി പി അബ്ദുല്‍ ഖാദര്‍ ഹാജി, ടി എം ശുഹൈബ്, അബ്ദുല്‍ ഖാദര്‍ മാഷ്,ടികെ അന്‍വര്‍,എം പി അബ്ദുല്‍ഖാദര്‍,പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്,എംജിഎ റഹ്‌മാന്‍,എം എ മൂസ,മുഹമ്മദ് അബ്‌ക്കോ,ബി എ മുഹമ്മദ് കുഞ്ഞി, ഹസ്സന്‍ ലോന്‍ഡ്രി, ലത്തീഫ് കോട്ട, അബ്ദുല്ല കുഞ്ഞി നട്പ്പളം, ലെത്തീഫ് കൊപ്പളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പരിപാടിക്ക് നാസര്‍ കൊപ്ര ബസാര്‍,സീതി- മുനീര്‍,അബ്ബാസ് നടപ്പളം,എം എസ് അഷ്‌റഫ്,സത്താര്‍ ബി കെ,ഖാദര്‍, നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അര്‍ഷാദ് മൊഗ്രാല്‍ നന്ദി പറഞ്ഞു.

Scroll to Top