കാസര്‍കോട്: കാസര്‍കോട് മുനിസിപാലിറ്റിയില്‍ സാന്നിധ്യം അറിയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍, ഫിഷ് മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന 22-ാം വാര്‍ഡില്‍, എല്‍.ഡി.എഫ്. ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിനെ പ്രതിനിധീകരിച്ച് സിദ്ദിഖ് ചേരങ്കൈ മത്സരിക്കും. നിലവില്‍ കേരള കോണ്‍ഗ്രസ് എം കാസര്‍കോട് മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റാണ് സിദ്ദിഖ് ചേരങ്കൈ.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പാര്‍ട്ടി തീരുമാന പ്രകാരമാണ് മത്സരിക്കാന്‍ തീരുമാനിച്ചത് ‘വാര്‍ഡിന്റെ വികസന കാഴ്ചപ്പാടുകളും പ്രവര്‍ത്തന പാരമ്പര്യവും പരിഗണിച്ചാണ് പാര്‍ട്ടി നേതൃത്വം എന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുവാന്‍ തീരുമാനിച്ചതെന്ന് സിദ്ദിഖ് ചേരങ്കൈ പറഞ്ഞു
നിലവില്‍ എല്‍.ഡി.എഫിലെ സീറ്റ് ധാരണ പൂര്‍ണ്ണമായിട്ടില്ലാത്ത ഒരു സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെങ്കിലും, ഏത് രാഷ്ട്രീയ സാഹചര്യത്തിലും 22-ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് പാര്‍ട്ടി തീരുമാനം നിലവില്‍ പള്ളം 36-ആം വാര്‍ഡ് നല്‍കാമെന്ന് എല്‍ ഡി എഫ് അറിയിച്ചെങ്കിലും കേരള കോണ്‍ഗ്രസ് എം അത് നിരസിക്കുകയായിരുന്നു




