അജാനൂര്‍ ഗ്രാമപഞ്ചായത്ത് 2026- 27 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു

വെള്ളിക്കോത്ത് : 2025 -30 വര്‍ഷത്തെ ആദ്യ വാര്‍ഷിക ബജറ്റാണ് അജാ നൂര്‍ പഞ്ചായത്തിലെ പുതിയ ഭരണസമിതി അവതരിപ്പിച്ചത്. മുന്‍വര്‍ഷത്തെ പ്രവര്‍ത്തികള്‍ bപൂര്‍ത്തീകരിക്കുന്നതിനും വരും വര്‍ഷം നടപ്പാക്കാനുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കിയുമാണ് ബജറ്റ് അവതരണം നടന്നത്. പഞ്ചായത്ത് പ്രവര്‍ത്തനം പുതിയകാലത്തെ സംവിധാനങ്ങള്‍ക്ക് അനുസരിച്ച് പുതുതായി സ്ഥലം ഏറ്റെടുക്കുന്നതിനും അതിന് അനുസൃതമാ യിട്ടുള്ള കെട്ടിടം പണിയാനും ബജറ്റില്‍ പരാമര്‍ശം ഉണ്ട്. സാംസ്‌കാരിക രംഗത്ത് ഊന്നല്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ ഇടം നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ പഞ്ചായത്തിനകത്തെ കാര്‍ഷിക കൂട്ടായ്മ രൂപീകരിച്ച നെല്ല് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും തരിശു രഹിത പാടമാക്കാനും പഞ്ചായത്തിനകത്തെ നെല്‍പ്പാടങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കാന്‍ ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തു തന്നെ ആരോഗ്യ മേഖലയില്‍ ആദ്യമായി തയ്യാറാക്കിയ ആരോഗ്യ ഗ്രാമപദ്ധതി മികച്ച നിലയില്‍ നടപ്പിലാക്കാനും ബജറ്റില്‍ ഇടം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ച് രോഗികള്‍ക്ക് മിതമായ നിരക്കില്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും പരാമര്‍ശം ഉണ്ട്. വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ബജറ്റില്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്
വനിതാ സംരംഭക വര്‍ഷത്തിന്റെ ഭാഗമായ സംരംഭം പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിന്റെ ഭാഗമായി 5 ലക്ഷം രൂപ വകയിരുത്തി. വയോജനങ്ങളുടെ ക്ഷേമത്തിനായി വയോജന സൗഹൃദ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി ഹാപ്പിനസ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ബജറ്റില്‍ തുക വകയില്‍ എത്തിയിട്ടുണ്ട്. അ ജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ബജറ്റ് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. പ്രസിഡണ്ട് ബജറ്റ് ആമുഖഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് മുലക്കണ്ടം പ്രഭാകരന്‍ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കെ.മഞ്ജിഷ ബ്ലോക്ക് മെമ്പര്‍മാരായ രതീഷ് വെള്ളംതട്ട, കെ .ബിന്ദു, അബ്ദുല്‍ കരീം. അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്‍. എം. സുധീര്‍ സ്വാഗതം പറഞ്ഞു.

Scroll to Top