ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിന്‍ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നല്‍കുന്ന വാര്‍ത്ത അറിയാം

മലയാളികളുടെ ഇഷ്ട നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. രാജ്യത്ത് ഏറ്റവും വേഗത്തില്‍ വികസിച്ച് കൊണ്ടിരിക്കുന്ന നഗരം. കാഴ്ചകള്‍ കൊണ്ടും സംസ്‌കാരം കൊണ്ടും സമ്പന്നമായ നഗരം. ഐടി നഗരമായത് കൊണ്ടുതന്നെ നിരവധി മലയാളികള്‍ ബെംഗളൂരുവില്‍ താമസിക്കുന്നുണ്ട്. അതോടൊപ്പം പഠനം, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി ആളുകള്‍ അവിടെ എത്താറുണ്ട്. എന്നാല്‍ ബെംഗളൂരുവിലേക്കുള്ള യാത്ര അത്ര സന്തോഷമുള്ള കാര്യമല്ല. കാരണം സ്വകാര്യ ബസ് ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന തുകയാണ്. ട്രെയിനിനാണെങ്കില്‍ ടിക്കറ്റ് കിട്ടാനുമില്ല. പക്ഷെ യാത്ര നേരത്തെ പ്ലാന്‍ ചെയ്താല്‍ കുറഞ്ഞ നിരക്കില്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടാന്‍ വഴിയുണ്ട്.

ഇന്റര്‍സിറ്റി എക്‌സപ്രസ്
ബെംഗളൂരു മുതല്‍ എറണാകുളം ജങ്ഷന്‍ വരെ സര്‍വീസ് നടത്തുന്ന 16377 നമ്പര്‍ ഇന്റര്‍സിറ്റി എക്സപ്രസ് ട്രെയിനിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. രാവിലെ 6.20-ന് ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.10ന് എറണാകുളം ജങ്ഷനിലെത്തും. നാല് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍, 11 ജനറല്‍ സിറ്റിങ്, 1 പാന്‍ട്രി കാര്‍, രണ്ട് ചെയര്‍ കാര്‍ കോച്ചുകള്‍ എന്നിവയാണ് ട്രെയിനിലുള്ളത്. എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന ട്രെയിനായതിനാല്‍ സീറ്റുകള്‍ ധാരാളം ഉണ്ടായിരിക്കും.

215 രൂപയ്ക്ക് നാട്ടിലെത്താം
ആകെ 14 സ്റ്റേഷനുകളിലാണ് ഇന്റര്‍സിറ്റി എക്സപ്രസ് നിര്‍ത്തുന്നത്. അതില്‍ രണ്ട് സ്റ്റോപ്പുകള്‍ ട്രെയിന്‍ പുറപ്പെടുന്ന ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനും അവസാനം എത്തുന്ന എറണാകുളവുമാണ്. ഇതിനിടയില്‍ കാര്‍മേലാരം, ഹോസൂര്‍, ധര്‍മപുരി, സേലം ജങ്ഷന്‍, ശങ്കരിദുര്‍ഗ്, ഈറോഡ് ജങ്ഷന്‍, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജങ്ഷന്‍, പാലക്കാട് ജങ്ഷന്‍, തൃശൂര്‍, ആലുവ എന്നിവിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തും. 215 രൂപയാണ് 2എസ് ടിക്കറ്റിന്റെ വില. ചെയര്‍ കാര്‍ ആണെങ്കില്‍ 785 രൂപയും നല്‍കണം. എന്തായാലും ദിവസവും യാത്ര നടത്തുന്ന ട്രെയിന്‍ ആയത് കൊണ്ടു തന്നെ ഇന്റര്‍സിറ്റി എക്‌സപ്രസ് ട്രെയിനില്‍ ടിക്കറ്റ് കിട്ടുക എന്നതും എളുപ്പമാണ്.

ബെംഗളൂരു-എറണാകുളം വന്ദേഭാരത്
കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്. 1095 രൂപയാണ് ബെംഗളൂരു -എറണാകുളം റൂട്ടിലെ ഏറ്റവും കുറഞ്ഞ ചാര്‍ജ്. ബെംഗളൂരുവില്‍ നിന്ന് എറണാകുളം വരെ ചെയര്‍കാറിലാണ് 1095 രൂപ നല്‍കേണ്ടത്.
എക്‌സിക്യൂട്ടിവ് ചെയര്‍കാറില്‍ 2289 രൂപ നല്‍കണം. റിസര്‍വേഷന്‍ ചാര്‍ജും ജിഎസ്ടിയും ഒഴികെയുള്ള തുകയാണ് ഇത്. ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറുദിവസം സര്‍വീസ് നടത്തുന്ന ഈ ട്രെയിന്‍ 8 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ് ബെംഗളൂരുവില്‍ നിന്ന് 638 കിലോമീറ്റര്‍ താണ്ടി ട്രെയിന്‍ എറണാകുളത്തെത്തുക.

എറണാകുളത്തിനും ബെംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ വന്ദേ ഭാരത് ട്രെയിന്‍ ഏഴ് സ്റ്റേഷനുകളില്‍ നിര്‍ത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവയാണ് സ്റ്റേഷനുകള്‍.

Scroll to Top