ദേശീയപാതയിലെ നായന്മാര്‍മൂലയില്‍ വാഹനാപകടം

സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എന്‍മകജെ, പെര്‍ള, വാണിനഗറിലെ വിശ്വനാഥ (50)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ നായന്മാര്‍മൂല അടിപ്പാതയ്ക്ക് മുകളില്‍ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. പാലക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

Scroll to Top