മഞ്ചേശ്വരം ചക്കിഗുഡ്ഡെ സ്വദേശിനി ഗീതയാണ് മരിച്ചത്.അസുഖബാധിതയായതിന്റെ മനോവിഷമമാണ് ഗീതയെ ആത്മഹതയിലോക്ക് നയിച്ചതെന്നാണ് വിവരം..
.ചൊവ്വാഴ്ചയാണ് നാടിനെ നുക്കിയ ഈ സംഭവം നടന്നത്.അസുഖം മൂലം ഏറെ നാളായി ഗീത ചികിത്സയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ചൊവ്വാഴ്ച്ച വീടിന് സമീപത്തെ കിണറ്റിലേക്ക് ഇവര്‍ ചാടുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ തന്നെ നാട്ടുകാര്‍ ഉപ്പളയിലെ അഗ്നിശമന സേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ ഗീതയെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മംഗല്‍പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ന്യൂസ് ബ്യൂറോ മഞ്ചേശ്വരം




