പാഠപുസ്തക വിതരണം തുടങ്ങി

ചെമ്മനാട് : അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ജില്ലയിലെ
പാഠപുസ്തക വിതരണം ആരംഭിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട് അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എം. മനു, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. സവിത, എ.ഇ.ഒ. ഡി. നാരായണ, ചെമ്മനാട് ജി.എച്ച്.എസ്.എസിലെ പ്രഥമാധ്യാപിക മിനി തോമസ്, ടെക്സ്റ്റ് ബുക്ക് ഡിപ്പോ സ്റ്റോര്‍ കീപ്പര്‍ വി.വി. ശ്രീകാന്ത്, ഹരിശ്ചന്ദ്രന്‍, പി.എ. അര്‍ഷാന എന്നിവര്‍ സംസാരിച്ചു.

Scroll to Top