അമ്മയും സഹോദരിയും ആറ്റുകാല്‍ പൊങ്കാലക്ക് പോയ സമയത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ചു.

ബാലരാമപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂ,ങ്ങിമ,രിച്ച നിലയില്‍ കണ്ടെത്തി. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടില്‍ രാജന്‍-ചന്ദ്രിക ദമ്പതികളുടെ ഇളയമകള്‍ സനൂജ രാജനെയാണ് (17) മ,രിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

നെല്ലിമൂട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് സനൂജ. അമ്മയും, സഹോദരിയും പൊങ്കാലയ്ക്കായി പോയതിനാല്‍ കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. അച്ഛന്‍ വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് തൂ,ങ്ങിയ നിലയില്‍ സനൂജയെ കണ്ടെത്തുന്നത്.

Scroll to Top