യൂത്ത് ലീഗ് ഫൈസല്‍ പടുപ്പ് കുടുംബ സഹായ ഫണ്ട് ശേഖരണം 6 ന്

മേല്‍പറമ്പ്: മുസ്ലിം യുത്ത് ലീഗ് കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടണ്ടായിരുന്ന ഫൈസല്‍ പടുപ്പ് കുടുംബ സഹായ ഫണ്ട് ശേഖരണം 6 ന് റമളാനിലെ മുന്നാം വെള്ളിയാഴ്ച്ച പള്ളികളില്‍ നടത്താന്‍ മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ഫൈസലിന് വീട് നിര്‍മ്മിക്കാന്‍ എടുത്ത ബാങ്ക് ലോണ്‍ ഉള്‍പ്പെടെ പത്ത് ലക്ഷം രൂപ കടബാധ്യതയുണ്ട്. മലയോര മേഖലയില്‍ മുസ്ലിം യുത്ത് ലീഗിനെ ശകതിപ്പെടുത്താന്‍ അഹോരാത്രം പ്രവര്‍ത്തിച്ചിരുന്ന ഫൈസലിന്റെ പെട്ടന്നുള്ള വിയോഗം ഭാര്യയും രണ്ട് പിഞ്ചു കുട്ടികളും അടങ്ങുന്ന കുടുംബത്തെ അനാഥയാക്കിയിരിക്കുന്നു. ആ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകരും പൊതുജനങ്ങളും മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് റൗഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന സമിതി അംഗം ടി ഡി കബീര്‍ ഉല്‍ഘാടനം ചെയ്തു.
ഖാദര്‍ ആലൂര്‍,
ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്,മൊയ്തു തൈര, ശംസീര്‍ മൂലടുക്കം, സുലുവാന്‍ ചെമനാട്, ബികെ മുഹമ്മദ്ഷാ,ഹൈദറലി പടുപ്പ്, അമീര്‍ ബി പാലോത്ത്, സിറാജ് മഠം,സമീര്‍ അല്ലാമ,ആഷിഖ് കീഴൂര്‍,നശാത് പരവനടുക്കം,ഖലീല്‍ മാണിമൂല,ഉബൈദ് നാലപ്പാട് ചര്‍ച്ചയില്‍ സംബന്ധിച്ചു.

Scroll to Top