കാസര്‍ഗോഡ് കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ബേക്കല്‍ പോലീസ്.

നിരവധി ക്ഷേത്ര മോഷണക്കേസുകളിലെയും പെരിയ കവര്‍ച്ചാ കേസിലേയും പ്രതികള്‍ പിടിയില്‍.

ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ നടന്ന മോഷണക്കേസുകളില്‍ മിന്നല്‍ വേഗത്തില്‍ പ്രതികളെ പിടികൂടി ബേക്കല്‍ പോലീസ് . ഉദുമയിലെ ക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ന്ന പ്രതിയെ മണിക്കൂറുകള്‍ക്ക കമാണ് വലയിലാക്കിയത്. പെരിയയില്‍ നടന്ന വന്‍ കവര്‍ച്ചയിലെ പ്രതികളെയും പോലീസ് സാഹസികമായി പിടികൂടി.
ഉദുമ ,കൊങ്കിണി വളപ്പില്‍ അമ്പലത്തില്‍ നടന്ന ഭണ്ഡാരം മോഷണക്കേസിലെ പ്രതിയായ ഉദുമ മാര്‍ക്കറ്റ് റോഡ് സ്വദേശി സജിത്ത് കെ.വി. എന്ന ‘കുളിയന്‍ സജിത്ത്’ ആണ് അറസ്റ്റിലായത്. ഫെബ്രുവരി 27-നും മാര്‍ച്ച് ഒന്നിനും ഇടയില്‍
അമ്പലത്തിന്റെ വരാന്തയില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരമാണ് പ്രതി കവര്‍ന്നത്. ബേക്കല്‍ സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ കെ. യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ
പിടികൂടിയത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരി ഏഴിന് പെരിയ നാലക്രയിലെ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് ആറേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികളെയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്.
പാലക്കാട്,
അയിലൂര്‍ കുളക്കല്‍ പറമ്പ് സ്വദേശി
ജലീല്‍ ,
ആലമ്പാടി,
മുണ്ടോള്‍ ഹൗസിലെ
അബ്ദുള്‍ ലത്തീഫ് ,
എന്നിവരാണ് പിടിയിലായത്.
കോടതിയില്‍ ഹാജരാക്കിയ രണ്ടു പ്രതികളെയും റിമാന്‍ഡ് ചെയ്തു.

Scroll to Top