മദ്യ വിമോചന മഹാസഖ്യ ജാഥക്ക് മൊഗ്രാല്‍ ദേശീയവേദി സ്വീകരണം നല്‍കി

മൊഗ്രാല്‍ :മദ്യവും മയക്കുമരുന്നും യുവസമൂഹത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുമ്പോഴും ഇതുവഴി ലഭിക്കുന്ന വരുമാനത്തിലാണ് സര്‍ക്കാറിന്റെ ശ്രദ്ധ എന്നത് ഈ സാമൂഹ്യവിപത്ത് അനുദിനം വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നതായി മദ്യവിമോചന മഹാസഖ്യം സംസ്ഥാന പ്രസിഡന്റ് ഇ.എ ജോസഫ് അഭിപ്രായപ്പെട്ടു.
മദ്യം ലഹരിയല്ലാത്ത പാനീയമാണെന്ന പരോക്ഷമായ പ്രചരണത്തില്‍ വഞ്ചിതരാവാതെ മദ്യവിമുക്ത കേരളത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തി ബോധവല്‍ക്കരണം നടത്തുന്ന ലഹരിവിരുദ്ധ ജനകീയ പ്രക്ഷോഭ സമിതി സംസ്ഥാന കമ്മിറ്റി ജാഥ, മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മൊഗ്രാലില്‍ എത്തിയപ്പോള്‍ മൊഗ്രാല്‍ ദേശീയവേദി ഹൃദ്യമായ സ്വീകരണം നല്‍കി.
ലഹരി വിരുദ്ധ ജനകീയ പ്രക്ഷോഭ സമിതി സംസ്ഥാന കണ്‍വീനര്‍ പ്രൊഫ. ടി എം സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
ദേശീയവേദി പ്രസിഡന്റ് എ.എം സിദ്ദിഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു.
മാഹിന്‍ മാസ്റ്റര്‍, വിജയകുമാര്‍, എച്ച് എം കരീം, ബിഎ മുഹമ്മദ്, അഷ്‌റഫ് സാഹിബ്, അന്‍വര്‍ മാഷ്, എം എ മൂസ, കാദര്‍ മൊഗ്രാല്‍, റിയാസ് മൊഗ്രാല്‍, എം എം റഹ്‌മാന്‍, എം ജി എ റഹ്‌മാന്‍,ജലാല്‍ ടി എ,
ഹമീദ് പെര്‍വാഡ്,കലാം ബി.കെ,അന്‍വര്‍ പി വി, ബി കെ അബ്ദുള്ള, ഇബ്രാഹിം സിംഗര്‍, അര്‍ഷാദ് റെഡ്സ്റ്റാര്‍, മൊയ്തീന്‍ കെ എം, പി എ ആസിഫ്, അബൂബക്കര്‍ കോട്ട, അഷ്റഫ് പെര്‍വാഡ്,ഷാഫി കല്ലുവളപ്പില്‍ പ്രസംഗിച്ചു.

Scroll to Top