പ്രായം മറന്ന് മെക്- 7 അംഗങ്ങള്‍ കളിക്കളത്തില്‍: ഫുട്‌ബോള്‍ മത്സരം ആവേശമായി

മൊഗ്രാല്‍ : ആരോഗ്യ സംരക്ഷണം മുന്നില്‍ കണ്ട് ആരംഭിച്ച ജനകീയ വ്യായാമ പരിശീലന പദ്ധതിയായ മെക് -7′ ഹെല്‍ത്ത് ക്ലബ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരം ആവേശമായി.

പഴയകാല പടക്കുതിരകളടക്കം പ്രായം മറന്ന് യുവത്വത്തിന്റെ പ്രസരിപ്പോടെ കളിക്കളത്തില്‍ തകര്‍ത്താടിയത് കാണികള്‍ക്ക് കൗതുകമായി മാറി.

ഗഫൂര്‍ ലണ്ടന്റെ നേതൃത്വത്തിലുള്ള മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നയിച്ച ലണ്ടന്‍ സ്‌ട്രൈക്കേഴ്സും ഹമീദ് പെര്‍വാഡിന്റെ നേതൃത്വത്തിലുള്ള എം എ അബൂബക്കര്‍ സിദ്ദീഖ് നയിച്ച ഇന്ത്യന്‍ സ്‌ട്രൈക്കേഴ്സുമാണ് ആവേശം അലതല്ലിയ മത്സരത്തില്‍ മാറ്റുരച്ചത്.

ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ലണ്ടന്‍ സ്‌ട്രൈക്കേഴ്‌സ് വിജയം കൈവരിച്ചു.
മികച്ച ഡിഫന്‍ഡര്‍ ആയി എം പി മുസ്തഫയും മികച്ച ഫോര്‍വേഡ് ആയി ഹനീഫ് പുത്തൂറും തെരഞ്ഞെടുക്കപ്പെട്ടു.
അബ്ദുല്ല അല്ലുച്ച, എം മാഹിന്‍ മാസ്റ്റര്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
വിജയികള്‍ക്ക് പഴയകാല ഫുട്‌ബോള്‍ താരം കെ എം എ ഖാദര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

Scroll to Top